UPDATES

മണ്ഡല വിശേഷങ്ങള്‍

‘കൊച്ചു പെൺകുട്ടികളുണ്ട്, ദയവായി ബിജെപിക്കാർ വോട്ട് ചോദിച്ചു വീട്ടില്‍ കയറരുത്’: ചെങ്ങന്നൂരിൽ പ്രതിഷേധം

‘നോട്ടീസും അഭ്യര്‍ത്ഥനയും ഗേറ്റ്നു പുറത്തിടുക. വോട്ട് ചോദിച്ചു വരുന്ന ബിജെപിക്കാര്‍ ദയവായി അകത്തു കടക്കരുത്. 10 വയസ്സുള്ള പെണ്‍കുഞ്ഞുള്ള വീടാണ്’

ജമ്മു കശ്മീരിലെ കത്തുവയില്‍ എട്ടുവയസ്സുകാരിയെ ക്രൂരമായി ബലാല്‍സംഗം ചെയ്ത് കൊന്ന സംഭവത്തില്‍ പ്രതിഷേധം ആളിപ്പടരുകയാണ്. കൊലപാതകത്തെ ന്യായീകരിച്ച് കശ്മീരിലെ ബിജെപി മന്ത്രിമാര്‍ അടക്കമുള്ളവര്‍ രംഗത്തു വന്നതിന് കടുത്ത പ്രതിഷേധം കേരളത്തിലും നടക്കുന്നുണ്ട്. ബിജെപി പ്രവര്‍ത്തകര്‍ വീട്ടില്‍ കയറരുതെന്ന് പോസ്റ്ററുകള്‍ വീടിനു മുന്നില്‍ പതിച്ചാണ് കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം നടക്കുന്നത്.

‘ഈ വീട്ടില്‍ 10 വയസ്സില്‍ താഴെ പ്രായമുള്ള പെണ്‍കുട്ടികളുണ്ട്. ദയവായി ബിജെപിക്കാര്‍ വോട്ട് ചോദിച്ച് വീട്ടില്‍ കയറരുത്’ എന്നാണ് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ചെങ്ങന്നൂരിലെ ഒരു വീട്ടില്‍ പതിച്ച പോസ്റ്റര്‍ പറയുന്നത്. ‘നോട്ടീസും അഭ്യര്‍ത്ഥനയും ഗേറ്റ്നു പുറത്തിടുക. വോട്ട് ചോദിച്ചു വരുന്ന ബിജെപിക്കാര്‍ ദയവായി അകത്തു കടക്കരുത്. 10 വയസ്സുള്ള പെണ്‍കുഞ്ഞുള്ള വീടാണ്’ എന്ന് മറ്റൊരു പോസ്റ്ററില്‍ എഴുതിയിരിക്കുന്നു.

സംസ്ഥാനത്തെ മറ്റു ഭാഗങ്ങളിലും സമാനമായ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഒരാഴ്ചയിലധികം ക്ഷേത്രത്തിനകത്ത് പൂട്ടിയിട്ട് പീഡിപ്പിച്ച് കൊന്നതിനു ശേഷവും ന്യായീകരണവുമായി ബിജെപി നേതാക്കളും മന്ത്രിമാരും രംഗത്തിറങ്ങിയത് രാജ്യത്തെമ്പാടും പ്രതിഷേധത്തിന്റെ ശക്തി കൂട്ടിയിട്ടുണ്ട്. ജമ്മു കശ്മീരില്‍ ബലാല്‍സംഗം ചെയ്ത പ്രതികള്‍ക്കു വേണ്ടി റാലികള്‍ സംഘടിപ്പിക്കുന്നത് പിഡിപി-ബിജെപി സഖ്യ മന്ത്രിസഭയിലെ ബിജെപി മന്ത്രിമാരാണ്. പ്രതികളായ റിട്ടയേ‍ഡ് റവന്യൂ ഉദ്യോഗസ്ഥനെയും പൊലീസ് ഉദ്യോഗസ്ഥരെയും കേസില്‍ നിന്നൊഴിവാക്കണമെന്ന് ആവശ്യവും ഇവര്‍ ഉന്നയിക്കുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍