UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജയിലിൽ നടന്നത് കടുത്ത മനുഷ്യാവകാശ ലംഘനങ്ങളെന്ന് സുരേന്ദ്രൻ; ടോയ്‌ലറ്റിൽ പോകാനനുവദിക്കാതെ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി

നിലയ്ക്കലിൽ വെച്ച് അറസ്റ്റ് ചെയ്യപ്പെട്ടതു മുതൽ തനിക്ക് നേരിടേണ്ടി വന്നത് കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ. ജയിലിൽ തനിക്ക് പല്ല് തേക്കാനും ടോയ്‌ലറ്റിൽ പോകാനുമുള്ള സമയം തരാതെ മൂന്നു മണിക്ക് പൊലീസ് തന്നെ മജിസ്ട്രേറ്റിനു മുമ്പാകെ ഹാജരാക്കാനായി കൊണ്ടു പോരികയായിരുന്നെന്ന് സുരേന്ദ്രൻ പറഞ്ഞു.

തന്നെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അറസ്റ്റ് ചെയ്തതെന്നും താൻ ഒരു ക്രിമിനൽ കുറ്റവും ചെയ്തിട്ടില്ലെന്നും സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. സന്നിധാനത്ത് യുവതികളെ കയറ്റുന്ന ആചാരലംഘനത്തെ പ്രതിരോധിക്കുക മാത്രമാണ് താൻ ചെയ്തതെന്നും അദ്ദേഹം അവകാശപ്പെട്ടു. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് ഹാജരാക്കിയപ്പോഴാണ് സുരേന്ദ്രൻ ഈ ആരോപണങ്ങൾ ഉന്നയിച്ചത്.

അയ്യപ്പനു വേണ്ടി ഒരായുസ്സു മുഴുവൻ ജയിലിൽ കിടക്കാൻ താൻ തയ്യാറാണെന്ന് കെ സുരേന്ദ്രൻ മാധ്യമങ്ങളെ അറിയിച്ചു. അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണ്.

ചിറ്റാൻ സ്റ്റേഷനിൽ തനിക്ക് കുടിവെള്ളം പോലും കിട്ടുകയുണ്ടായില്ലെന്ന് കെ സുരേന്ദ്രൻ ആരോപിച്ചു. മർദ്ദിച്ചെന്ന ആരോപണവുമുണ്ട്. സഞ്ചാരസ്വാതന്ത്ര്യം തടയാൻ സർക്കാരിന് ആര് അധികാരം നൽകിയെന്നും സുരേന്ദ്രൻ ചോദിച്ചു.

പതിനെട്ടാംപടി ചവിട്ടാനുള്ള ഇരുമുടി കെട്ട് പവിത്രമായി ജയിലിൽ സൂക്ഷിക്കാൻ സൗകര്യം വേണം. 2 നേരം ഇരുമുടിക്കെട്ട് തനിക്ക് രണ്ടുനേരം പൂജിക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. സുരേന്ദ്രൻജാമ്യാപേക്ഷ കൊടുത്തിട്ടുണ്ട്. അടുത്ത കോടതി ദിവസം മാത്രമേ അതു പരിഗണിക്കുകയുള്ളൂ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍