UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘തിരിച്ചെത്തിയതില്‍ കള്ളപ്പണവും ഉണ്ട്’; നോട്ടുനിരോധനത്തെ ന്യായീകരിച്ച് വീണ്ടും കെ സുരേന്ദ്രന്‍

മൂന്നുലക്ഷം കോടി തിരിച്ച് അക്കൗണ്ടിൽ വരുമെന്ന തന്റെ പ്രസ്താവന വിവാദമാക്കുന്നതിനു പിന്നിൽ രാഷ്ട്രീയമാണ്. കായുള്ള മാവിനല്ലേ കല്ലെറിയുകയുള്ളൂ

നിരോധിച്ച നോട്ടുകളില്‍ 99 ശതമാനത്തിലേറെ തിരിച്ചെത്തിയെന്ന റിസർവ് ബാങ്ക് കണ്ടെത്തല്‍ വന്നതിനു പിന്നാലെ പ്രതികരണവുമായി ബി ജെ പി നേതാവ് കെ സുരേന്ദ്രൻ. “നോട്ടുനിരോധനത്തിലൂടെ കള്ളപ്പണം തിരിച്ചെത്തിയില്ലെന്ന ആരോപണം ആസൂത്രിതമാണെന്ന് , തിരിച്ചെത്തിയ നോട്ടുകളിൽ നല്ലൊരു ശതമാനം കള്ളപ്പണമാണ്. കള്ളപ്പണക്കാർക്ക് പിഴയടയ്ക്കാനുള്ള അവസരം കേന്ദ്ര സർക്കാർ നൽകിയിരുന്നു. നികുതിദായകരുടെ കണക്കിൽ നോട്ടു നിരോധനത്തിന് ശേഷം വൻ വർധന ഉണ്ടായതായും” സുരേന്ദ്രന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. നേരത്തെ നോട്ട് നിരോധനത്തെ ചാനൽ ചർച്ചയിൽ പിന്തുണക്കുകയും കള്ളപ്പണം മുഴുവൻ തിരികെ വരും എന്ന് വെല്ലുവിളിക്കുകയു ചെയ്ത കെ.സുരേന്ദ്രന്‍റെ നിലപാടുകള്‍ക്ക് നേരെ രൂക്ഷ വിമർശനങ്ങളാണ് ഇപ്പോൾ ഉയർന്നു കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

നോട്ട് നിരോധനസമയത്തെ ചാനല്‍ ചര്‍ച്ചയ്ക്കിടെ വാര്‍ത്ത അവതാരകനെ വെല്ലുവിളിച്ചുകൊണ്ടുള്ള സുരേന്ദ്രന്റെ പ്രസ്താവനയുടെ വീഡിയോ മന്ത്രി കടകംപള്ളി ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. നുണ പ്രചാരകാ, കൈരേഖയുമായി ഈ വഴി കണ്ടുപോകരുത് എന്നായിരുന്നു ദൃശ്യങ്ങള്‍ക്കൊപ്പം മന്ത്രി കുറിച്ചിരുന്നത്.

എന്നാൽ കടകംപള്ളി സുരേന്ദ്രനെപ്പോലെ ഒരാൾക്ക് നോട്ടുനിരോധനത്തിന്റെ ഏനക്കേട് ഇതുവരെ തീർന്നിട്ടില്ല. സഹകരണ ബാങ്കുകളിൽ കള്ളപ്പണം നിക്ഷേപിക്കാൻ കഴിയില്ലെന്ന വേവലാതിയാണ് ഇത്തരം പ്രചരണങ്ങൾക്ക് അടിസ്ഥാനം എന്ന് കെ സുരേന്ദ്രൻ മറുപടി പറഞ്ഞു.

കള്ളപ്പണം തിരിച്ചെത്തില്ലെന്ന് പറഞ്ഞത് ഡിസംബറിൽ ജൻകല്യാൺ യോജന പ്രകാരം പിഴയൊടുക്കാൻ അവസരം നൽകും മുന്‍പാണ്. മൂന്നുലക്ഷം കോടി തിരിച്ച് അക്കൗണ്ടിൽ വരുമെന്ന തന്റെ പ്രസ്താവന വിവാദമാക്കുന്നതിനു പിന്നിൽ രാഷ്ട്രീയമാണ്. കായുള്ള മാവിനല്ലേ കല്ലെറിയുകയുള്ളൂ. സൈബർ ആക്രമണത്തെ അത്തരത്തിലാണു കൈകാര്യം ചെയ്യുന്നത്. തങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന കാര്യങ്ങളെ രാഷ്ട്രീയമായി നേരിടാൻ സാധിക്കാത്തതിനാലാണ് ട്രോളുകൾ ഇറക്കുന്നത്. ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയിൽ സുതാര്യത കൊണ്ടുവരാൻ നോട്ടുനിരോധനത്തിനു സാധിച്ചുവെന്നും സുരേന്ദ്രൻ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍