UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇന്ന് ബിജെപിയുടെ ശബരിമല പ്രതിഷേധദിനാചരണം: വാഹനങ്ങൾ തടയും

ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്തതിനെതിരെ ബിജെപി ഇന്ന് പ്രതിഷേധദിനം ആചരിക്കുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാനത്തൊട്ടുക്ക് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നു. ഹൈവേകളിൽ വാഹനങ്ങൾ തടയുമെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് പറഞ്ഞു. അതെസമയം കടകൾ അടപ്പിക്കുകയില്ലെന്നാണ് വിവരം. ഭാഗികമായ ഹർത്താലായി മാറാനിടയുണ്ട്.

ശബരിമലയിൽ ദർശനത്തിനെന്ന പേരിലെത്തിയ കെ സുരേന്ദ്രനെ പൊലീസ് ക്രമസമാധാന പ്രശ്നമുന്നയിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. നേരത്തെ കെപി ശശികലയെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

സംസ്ഥാന സെക്രട്ടറിയെ അറസ്റ്റ് ചെയ്തെന്നറിഞ്ഞതോടെ ബിജെപി പ്രവർത്തകര്‍ രാത്രിയിൽ തന്നെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനടുത്ത് പ്രതിഷേധ മാർച്ചുണ്ടായി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍