UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കടകംപള്ളിയെ രാജ്യദ്രോഹിയെന്ന് അധിക്ഷേപിച്ച് കെ സുരേന്ദ്രൻ

രാജ്യദ്രോഹം കമ്യൂണിസ്റ്റുകാരുടെ രക്തത്തിൽ അലിഞ്ഞതാണെന്നും നാടിനെ സ്നേഹിക്കാൻ കഴിയാത്തതു കൊണ്ടാണ് ഇന്ത്യൻ ജനത അവരെ ചരിത്രത്തിന്റെ ചവറ്റു കൊട്ടയിലേക്ക് എറിഞ്ഞതെന്നും സുരേന്ദ്രൻ പറഞ്ഞു.

ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ രാജ്യദ്രോഹിയെന്ന് അധിക്ഷേപിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രൻ രംഗത്ത്. പ്രളയ രക്ഷാപ്രവർത്തനം പൂർണമായും സൈന്യത്തിന് വിട്ടു കൊടുക്കണമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് കടകംപള്ളി നൽകിയ മറുപടിയാണ് കെ സുരേന്ദ്രനെ പ്രകോപിപ്പിച്ചത്. പ്രളയദുരന്തം നേരിടാൻ സൈന്യത്തിന് ഒറ്റയ്ക്ക് സാധിക്കില്ലെന്നും ഇക്കാര്യം ഇപ്പോൾ രമേശ് ചെന്നിത്തലയ്ക്ക് മനസ്സിലായിക്കാണുമെന്നും കടകംപള്ളി പ്രസ്താവിച്ചിരുന്നു.

ഇത് രാജ്യദ്രോഹമാണെന്നും കടകംപള്ളി രാജ്യദ്രോഹിയാണെന്നും കെ സുരേന്ദ്രൻ ആരോപിച്ചു. രാജ്യദ്രോഹം കമ്യൂണിസ്റ്റുകാരുടെ രക്തത്തിൽ അലിഞ്ഞതാണെന്നും നാടിനെ സ്നേഹിക്കാൻ കഴിയാത്തതു കൊണ്ടാണ് ഇന്ത്യൻ ജനത അവരെ ചരിത്രത്തിന്റെ ചവറ്റു കൊട്ടയിലേക്ക് എറിഞ്ഞതെന്നും സുരേന്ദ്രൻ പറഞ്ഞു. പൊതുജനം കമ്യൂണിസ്റ്റുകാരെ അറബിക്കടലിലേക്ക് തള്ളിവിടുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

പ്രളയക്കെടുതികൾ തുടങ്ങിയ നാൾ മുതൽ രക്ഷാപ്രവർ‌ത്തനത്തിൽ നിന്നും സംസ്ഥാന സർക്കാർ പിൻവാങ്ങി പൂർണമായും സൈന്യത്തിന് വിട്ടു നൽകണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു. ഇതിനായി കോടതിയിൽ പോകുമെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് പിഎസ് ശ്രീധരൻ പിള്ള പറയുകയും ചെയ്തു. ഈ നിലപാട് ശരിവെച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും രംഗത്തു വന്നു. സംസ്ഥാനം ഈഗോ കൈവെടിയണമെന്നും രക്ഷാപ്രവർത്തനം പൂർണമായും സൈന്യത്തിന് വിട്ടു കൊടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. എന്നാൽ, സംസ്ഥാനഭരണം പട്ടാളത്തിന് വിട്ടു നൽകണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്ന നിലപാടുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്തു വന്നു. ഈ ആവശ്യം ഒരു ജനാധിപത്യ സർക്കാരിന് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍