UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഡിഎംകെയെ വിട്ടു വന്നാൽ കോൺഗ്രസ്സുമായി സഖ്യത്തിന് തയ്യാറാണെന്ന് കമൽ ഹാസൻ

ഡിഎംകെയോടുള്ള രാഷ്ട്രീയ എതിർപ്പ് ഇതാദ്യമായാണ് കമൽ ഹാസൻ പരസ്യമായി പ്രകടിപ്പിക്കുന്നത്.

ദ്രാവിഡ മുന്നേറ്റ കഴകവുമായി നിലവിലുള്ള കൂട്ടുകെട്ട് വിട്ടു വരാൻ തയ്യാറായാൽ കോൺഗ്രസ്സുമായുള്ള സഖ്യത്തിന് തങ്ങൾ തയ്യാറാണെന്ന് മക്കൾ നീതി മയ്യം നേതാവ് കമൽ ഹാസൻ. 2019 ലോകസഭ തെരഞ്ഞെടുപ്പിനെ നേരിടുന്നതു സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്തി ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് ഈ പ്രസ്താവന.

മക്കൾ നീതി മയ്യം ഏർപ്പെടുന്ന സഖ്യം ജനങ്ങൾക്ക് ഉപകാരപ്രദമാകണമെന്ന് നിർബന്ധമുള്ളതായും അദ്ദേഹം വ്യക്തമാക്കി. ഫെബ്രുവരിയിൽ മക്കൾ നീതി മയ്യം രൂപീകരിച്ചതിനു ശേഷം ജൂൺ മാസത്തിൽ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു കമൽ ഹാസൻ.

ഡിഎംകെയോടുള്ള രാഷ്ട്രീയ എതിർപ്പ് ഇതാദ്യമായാണ് കമൽ ഹാസൻ പരസ്യമായി പ്രകടിപ്പിക്കുന്നത്. ഡിഎംകെയുമായുള്ള പ്രശ്നം പരകടമാകാൻ തുടങ്ങിയത് മെയ് മാസത്തിലാണ്. മെയ് മാസത്തിൽ കമൽ ഹാസൻ കാവേരി വിഷയത്തിൽ ഒരു സർവ്വകക്ഷിയോഗം വിളിച്ചു ചേർത്തിരുന്നു. ഇതിൽ ഡിഎംകെയും സഖ്യകക്ഷികളും പങ്കെടുക്കുകയുണ്ടായില്ല.

മക്കൾ നീതി മയ്യം അഴിമതിക്കെതിരായി രൂപീകരിക്കപ്പെട്ട പാർട്ടിയാണെന്ന് കമൽ ഹാസൻ പറഞ്ഞു. ഡിഎംകെയും എഐഎഡിഎംകെയും അഴിമതിയിൽ മുങ്ങിക്കുളിച്ച പാർട്ടികളാണ്. ഇവരോട് സഖ്യം ചേരാനാകില്ല. ഈ രണ്ട് പാർട്ടികളെയും തമിഴ്നാട്ടിൽ നിന്നും ഇല്ലാതാക്കാൻ തങ്ങൾ കഠിനപരിശ്രമം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

തേവർ മകന്റെ രണ്ടാംഭാഗം

1992ൽ ഭരതന്റെ സംവിധാനത്തിൽ പുറത്തുവന്ന ഹിറ്റ് ചിത്രം തേവർ മകന്റഎ രണ്ടാംഭാഗത്തിൽ അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ് താനെന്ന് കമൽ ഹാസൻ പറഞ്ഞു. തേവർ വിഭാഗത്തിൽ പെട്ട ഒരു കട്ടപ്പഞ്ചായത്ത് ജന്മിയുടെ മകനായി കമൽ തകർത്തഭിനയിച്ച ചിത്രമാണ് തേവർ മകൻ. തമിഴകത്ത് കമലിനുള്ള പ്രതിച്ഛായ സൃഷ്ടിച്ചെടുത്തതിൽ പ്രധാന പങ്കു വഹിച്ച ചിത്രം കൂടിയാണിത്. ഉയർന്ന ജാതിക്കാരന്റെ പ്രതിച്ഛായ കമലിന് എത്രത്തോളം ഗുണം ചെയ്യുമെന്നത് തമിഴ്നാട്ടിലെ രാഷ്ട്രീയ ചർച്ചകളിൽ സജീവമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍