UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മഴക്കെടുതി: സഹായ ഹസ്തവുമായി കമല്‍ഹാസനും വിജയ് ടി.വിയും; 25 ലക്ഷം രൂപ വീതം നൽകും

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമായി സംഭാവന നല്‍കണമെന്ന് കമല്‍ഹാസന്‍ തന്റെ ആരാധകരോടും തമിഴ് ജനതയോടും പാര്‍ട്ടി പ്രവര്‍ത്തകരോടും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

മഴക്കെടുതി മൂലം ദുരിതം പേറുന്ന കേരളത്തിന് സഹായഹസ്തവുമായി തമിഴ് സിനിമാ ലോകം. നടന്‍മാരായ സൂര്യയ്ക്കും കാര്‍ത്തിക്കും പിന്നാലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിരിക്കുന്നത് നടനും മക്കള്‍ നീതിയിലേക്ക് മയ്യം നേതാവുമായ കമല്‍ഹാസനാണ്. ഇരുപത്തിയഞ്ചുലക്ഷം രൂപയാണ് ധനസഹായം. വെള്ളപ്പൊക്കം മൂലം കേരളത്തിലുണ്ടായ അസാധാരണ സാഹചര്യം മനസ്സിലാക്കി ദുരിതാശ്വാസനിധിയിലേക്ക് 25 ലക്ഷം രൂപ നല്‍കിയ കമല്‍ഹാസനെ മുഖ്യമന്ത്രി അഭിനന്ദിച്ചു. അദ്ദേഹം തന്നെ ആണ് ഫെയ്സ്ബൂക് കുറിപ്പിലൂടെ ഈ വിവരം പുറത്തു വിട്ടത്. വിജയ് ടി.വി യും 25 ലക്ഷം രൂപ നൽകിയിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമായി സംഭാവന നല്‍കണമെന്ന് കമല്‍ഹാസന്‍ തന്റെ ആരാധകരോടും തമിഴ് ജനതയോടും പാര്‍ട്ടി പ്രവര്‍ത്തകരോടും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.  നേരത്തെ, പ്രളയ ബാധിതര്‍ക്ക് സഹായ ഹസ്തവുമായി തമിഴ് നടന്മാരായ സൂര്യയും കാര്‍ത്തിയും രംഗത്ത് എത്തിയിരുന്നു. പ്രളയബാധിതര്‍ക്കായുള്ള ദുരിതാശ്വാസ നിധിയിലേയ്ക്കാണ് ഇരുവരും കൂടി 25 ലക്ഷം രൂപ നല്‍കിയത്. ദുരിതബാധിതര്‍ക്കായി തമിഴ്നാടും കര്‍ണാടകയും ധനസഹായം പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സഹോദരങ്ങളും തമിഴ് നടന്മാരുമായ സൂര്യയും കാര്‍ത്തിയും ധനസഹായവുമായി രംഗത്ത് വന്നിരിക്കുന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍