UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കേരളത്തിലെ കമ്മ്യൂണിസ്റ്റു പാർട്ടിയിൽ ദളിതർക്ക് ഉയർന്ന പങ്കാളിത്തം; കേരളം രാജ്യത്തിന് മാതൃക: കാഞ്ച ഐലയ്യ

വിവിധ സാസ്കാരിക സംഘടനകളുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് നടത്തിയ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പിന്നാക്കക്കാര്‍ ഇംഗ്ലീഷ് ഭാഷ പഠിക്കണമെന്ന് സാമൂഹ്യപ്രവർത്തകനും എഴുത്തുകാരനുമായ കാഞ്ച ഐലയ്യ. കുട്ടികളെ ഇംഗ്ലീഷ് പഠിപ്പിക്കാന്‍ പിന്നാക്കക്കാര്‍ തയ്യാറാകണം. ഇംഗ്ലീഷ് ഭാഷ ഇന്ത്യയുടെ ഭാഷയാകണം. പ്രാദേശികഭാഷാ തീവ്രവാദം പാടില്ലെന്നും ഐലയ്യ അഭിപ്രായപ്പെട്ടു.

രാജ്യത്തെ പിന്നാക്കക്കാരുടെ മുന്നേറ്റത്തിന് നേതൃത്വം കൊടുക്കാൻ കേരളത്തിനു മാത്രമേ സാധിക്കൂ. എന്നാൽ ഇത്തരമൊരു നീക്കം കേരളത്തിൽ നിന്നുണ്ടാകാത്തതിൽ ഐലയ്യ ദുഖം പ്രകടിപ്പിച്ചു. സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങളുടെ നീണ്ടകാലത്തെ നിലനിൽപ്പും വിദ്യാഭ്യാസ പ്രസ്ഥാനങ്ങളുടെ നീണ്ട ചരിത്രവുമുള്ള കേരളത്തിൽ നിന്നുള്ളവർക്ക് ഇന്ത്യയിലെ പിന്നാക്കക്കാരുടെ ഉന്നമനത്തിന് നേതൃത്വപരമായ പങ്ക് വഹിക്കാൻ കഴിയുമെന്നും കാഞ്ച ഐലയ്യ വ്യക്തമാക്കി.

വിവിധ സാസ്കാരിക സംഘടനകളുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് നടത്തിയ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേശീയതലത്തിൽ തന്നെ പിന്നാക്ക ജാതിക്കാരുടെ സ്വത്വരാഷ്ട്രീയം ദുർബലമാണ്. രാജ്യത്തെ ഏറ്റവും മികച്ച മാതൃക കേരള മാതൃകയാണ്. കമ്മ്യൂണിസ്റ്റു പാർട്ടിയിൽ പിന്നാക്ക ജാതിക്കാർ നേതൃനിരയിലെത്തിയിട്ടുണ്ട്. ബംഗാളിൽ അതല്ല സ്ഥിതിയെന്നും ഐലയ്യ പറഞ്ഞു.

ഉത്തർപ്രദേശിലെ ദളിതരുടെ ജീവിതദൈർഘ്യത്തേക്കാൾ ഉയർന്നതാണ് കേരളത്തിലെ ദളിതരുടെ ജീവിതദൈർഘ്യം. മറ്റ് സംസ്ഥാനങ്ങളെ താരതമ്യം ചെയ്യുമ്പോഴും ഇതുതന്നെയാണ് സ്ഥിതി.

ബിജെപി അധികാരത്തിലെത്തിയ ശേഷം ഇന്ത്യയിലെ ദളിതരുടെ സ്ഥിതി ഏറെ ദയനീയമായിരിക്കുകയാണെന്ന് ഐലയ്യ പറഞ്ഞു. താനൊരു പിന്നാക്കക്കാരനാണെന്ന് അവകാശപ്പെടുന്ന പ്രധാനമന്ത്രി അധികാരമേറ്റെടുത്ത ശേഷം ദളിതരുടെ ജീവിതം ദുഷ്കരമായി മാറി. പിന്നാക്കക്കാർക്കായി അദ്ദേഹം ഒന്നും ചെയ്യുന്നില്ല. മോദി കൊണ്ടുവന്ന ഗോസംരക്ഷണനിയമം ദളിതരുടെ ജീവിതം കഷ്ടപ്പാടിലാക്കിയെന്നും ഐലയ്യ വിശദീകരിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍