UPDATES

ട്രെന്‍ഡിങ്ങ്

കമ്മ്യൂണിസ്റ്റ് സർക്കാർ മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും ശബരിമലയിൽ കയറ്റുന്നു: കർണാടകയിലെ ആർഎസ്എസ് നേതാവിന്റെ സ്കൂളിലെ ദൃശ്യാവിഷ്കാരം

പ്രകോപനപരമായ പ്രസംഗങ്ങൾക്ക് കുപ്രസിദ്ധി നേടിയ ആർഎസ്എസ് നേതാവാണ് കല്ലട്ക്ക പ്രഭാകർ ഭട്ട്.

ശബരിമലയെ കേന്ദ്രീകരിച്ചുള്ള വർഗീയ പ്രചാരണം ലക്ഷ്യമിട്ട് കർണാടകത്തിലെ സ്കൂളിൽ ദൃശ്യാവിഷ്കാരം സംഘടിപ്പിച്ചു. കല്ലട്ക്ക പ്രഭാകര ഭട്ട് എന്ന ആർഎസ്എസ് നേതാവിന്റെ ഉടമസ്ഥതയിലുള്ള സ്കൂളാണ് വിദ്യാർത്ഥികളെ ഉപയോഗിച്ച് ഈ ദൃശ്യാവിഷ്കാരം സംവിധാനം ചെയ്തത്. വലിയ സദസ്സിനു മുന്നിൽ രണ്ടാഴ്ച മുമ്പാണ് പ്രദർശനം നടന്നത്.

ശ്രീരാമ വിദ്യാകേന്ദ്ര എന്ന സ്കൂളിലാണ് അവിടുത്തെ തന്നെ വിദ്യാർത്ഥികളെ ഉപയോഗിച്ച് ഈ ദൃശ്യാവിഷ്കാരം സംഘടിപ്പിച്ചത്. ഈ പരിപാടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഭക്തരെ പൊലീസ് തല്ലിച്ചതയ്ക്കുന്നതായും മുസ്ലിങ്ങളും ക്രിസ്ത്യാനികളും ക്ഷേത്രത്തിൽ കയറാൻ ശ്രമിക്കുന്നതായും പ ദൈവത്തിന്റെ ക്ഷേത്രത്തിൽ കയറാൻ ശ്രമിക്കുന്നതായും ദൃശ്യാവിഷ്കാരത്തിൽ കാണിച്ചിരിക്കുന്നു. സ്വന്തം നാട് എന്നറിയപ്പെടുന്ന കേരളത്തിൽ നിരീശ്വരവാദികളാണ് കമ്മ്യൂണിസ്റ്റ് സർക്കാർ മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും ശബരിമലയിൽ കയറ്റാൻ ശ്രമം നടത്തുകയാണെന്ന് വിവരണവും നൽകുന്നുണ്ട്.

ദക്ഷിണ കന്നഡയിലെ പുത്തൂരിലാണ് ശ്രീരാമ വിദ്യാകേന്ദ്ര എന്ന ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. പ്രഭാകര ഭട്ടിന്റെ ട്രസ്റ്റാണ് സ്കൂളിന്റെ നടത്തിപ്പുകാർ. പുത്തൂരിലെ പ്രാദേശിക ചാനലായ കഹലെ ന്യൂസ് ചാനല്‍ തങ്ങളുടെ ഫേസ്ബുക്കിലിട്ട വീഡിയോയാണ് ഇപ്പോൾ പ്രചരിക്കുന്നത്. ആർഎസ്എസ്സിന്റെയും ബിജെപിയുടെയും ആശയപ്രചാരണങ്ങൾ കുട്ടികളെ ഉപയോഗിച്ച് മുൻപും ഈ സ്കൂൾ നടത്തിയിട്ടുണ്ട്.

രഹന റഹ്മാൻ, തൃപ്തി ജോസഫ് എന്നീ രണ്ട് ഇതരമതസ്ഥരെ സർക്കാർ ഇടപെട്ട് ശബരിമലയിൽ കയറ്റിയെന്ന് ശ്രീരാമ വിദ്യാകേന്ദ്രത്തിന്റെ ദൃശ്യാവിഷ്കാരത്തിൽ പറയുന്നുണ്ട്. ഇവരെ തടയാൻ അയ്യപ്പഭക്തർ പ്രയാസപ്പെടുകയാണ്. കമ്മ്യൂണിസ്റ്റുകളെ ക്ഷേത്രത്തെ നശിപ്പിക്കാൻ അയ്യപ്പഭക്തർ അനുവദിക്കില്ലെന്നും വിവരണം പറയുന്നു. സേവ് ശബരിമല എന്ന മുദ്രാവാക്യവും ഉയർത്തുന്നുണ്ട് ദ‍ൃശ്യാവിഷ്കാരത്തിൽ.

പുത്തൂരിലെ ശ്രീരാമ വിദ്യാകേന്ദ്രം സ്കൂളിൽ 2,126 വിദ്യാര്‍ത്ഥികൾ പഠിക്കുന്നുണ്ട്. കഴിഞ്ഞ സിദ്ധരാമയ്യ സർക്കാരിന്റെ കാലത്ത് ഈ സ്വകാര്യ സ്കൂളിന് നൽകി വന്നിരുന്ന ഗ്രാന്റ് പിൻവലിച്ചിരുന്നു. ഇതിനെതിരെ വിദ്യാർത്ഥികളെ രംഗത്തിറക്കി വൻ സമരപരിപാടികളാണ് പ്രഭാകര ഭട്ട് സംഘടിപ്പിച്ചത്. ദക്ഷിണ കന്നഡ ജില്ലയുടെ ചുമതലയുണ്ടായിരുന്ന മന്ത്രി രാമനാഥ് റായിക്ക് പ്രഭാകര ഭട്ടിനോടുള്ള വിദ്വേഷം മൂലമാണ് സ്കൂളിന്റെ ഗ്രാന്റ് പിന്‍വലിച്ചതെന്നും പ്രചാരണമുണ്ടായി. സ്വകാര്യ സ്കൂളുകൾക്ക് ഫണ്ട് നൽകാൻ വകുപ്പില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ആർഎസ്എസ് ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള സ്കൂളിന് ഫണ്ട് നിഷേധിച്ചത്.

ആരാണ് കല്ലട്ക്ക പ്രഭാകർ ഭട്ട്?

പ്രകോപനപരമായ പ്രസംഗങ്ങൾക്ക് കുപ്രസിദ്ധി നേടിയ ആർഎസ്എസ് നേതാവാണ് കല്ലട്ക്ക പ്രഭാകർ ഭട്ട്. വലിയ നേതാവൊന്നുമല്ലെങ്കിലും ദക്ഷിണ കന്നഡയിലെ ചില പ്രദേശങ്ങളിൽ ഇയാൾക്ക് സ്വാധീനമുണ്ട്. കൂടാതെ സമ്പന്നനുമാണ്. മംഗലാപുരത്തിന്റെ ബാൽ താക്കറെ എന്നാണ് ഇയാൾ അറിയപ്പെടുന്നത്. തന്റെ പ്രസംഗങ്ങളിൽ മുസ്ലിങ്ങൾക്കും ക്രിസ്ത്യാനികൾക്കുമെതിരായ വിദ്വേഷ പ്രസ്താവനകൾ ധാരാളമായി പ്രയോഗിക്കുന്നത് ഭട്ടിന്റെ രീതിയാണ്. പല സന്ദർഭങ്ങളിലും ഭട്ടിന്റെ വാക്കുകൾ സംഘർഷങ്ങൾക്ക് കാരണമായിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍