UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘കേരളത്തിൽ പ്രളയമുണ്ടായത് ബീഫ് കഴിച്ചതുകൊണ്ട്’: വിദ്വേഷ പ്രചാരണവുമായി ഹിന്ദു മഹാസഭ നേതാവ്

ഭൂമിയോട് പാപം ചെയ്തവർക്ക് പ്രകൃതി നൽകിയ ശിക്ഷയാണ് പ്രളയമെന്നും ചക്രപാണി പറഞ്ഞു.

കേരളം സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയത്തിന്റെ കെടുതികള്‍ അനുഭവിക്കുമ്പോള്‍ വിദ്വേഷ പ്രചരണവുമായി വീണ്ടും സംഘപരിവാർ സംഘടനകൾ. ഇത്തവണ ഹിന്ദു മഹാസഭയാണ് ഒരു പ്രകൃതി ദുരന്തത്തെ രാഷ്ട്രീയ ഭിന്നിപ്പിനായി ഉപയോഗിക്കാൻ ശ്രമിക്കുന്നത്. കേരളത്തില്‍ പശുക്കളെ കൊല്ലുന്നതുകൊണ്ടാണ് പ്രളയമുണ്ടായതെന്ന് ഹിന്ദു മഹാസഭാ നേതാവ് ചക്രപാണി. ഭൂമിയോട്
പാപം ചെയ്തവർക്ക് പ്രകൃതി നൽകിയ ശിക്ഷയാണ് പ്രളയമെന്നും ചക്രപാണി പറഞ്ഞു.

”ഞാനും കേരളത്തെ സഹായിക്കാൻ വേണ്ടി ആവശ്യപ്പെടുന്നു. പക്ഷേ പ്രകൃതിയെയും ജീവജാലങ്ങളെയും ബഹുമാനിക്കുന്ന വരെ മാത്രമേ സഹായിക്കാവൂ. കേരളത്തിലെ ജനങ്ങൾക്ക് കഴിക്കാൻ മറ്റ് ഭക്ഷണപദാർഥങ്ങൾ ഉണ്ടായിരിക്കുമ്പോൾ, അവർ പശുവിനെ കൊല്ലുകയും അതിന്റെ മാംസം ഭക്ഷിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ പ്രളയബാധിതരില്‍ ബീഫ് കഴിക്കാത്തവരെ മാത്രം ഹിന്ദുക്കൾ സഹായിച്ചാൽ മതിയെന്നും ചക്രപാണി പറഞ്ഞു. മനപൂർവം പശുമാംസം കഴിച്ച് ഹിന്ദു മതവികാരം വ്രണപ്പെടുത്താൻ ശ്രമിച്ചവരോടും റോഡിൽ പശുവിനെ അറുത്തവരോടും ക്ഷമിക്കരുത്. ഗോഹത്യ നടത്തിയ ചിലര്‍ മൂലം നിഷ്കളങ്കരായവരും അപകടത്തിൽപെട്ടു.” – ചക്രപാണി പറഞ്ഞു.

കഴിഞ്ഞ ദിവസം മുംബൈയിൽ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിലെ വിദ്യാർത്ഥികളുടെ കേരളത്തിലേക്കുള്ള ദുരിതാശ്വാസ സമാഹരണം ആർ എസ് എസ് അനുഭാവികൾ തടയുന്നതായി പരാതി ഉയർന്നിരുന്നു. നവമാധ്യമങ്ങളിലും വിദ്വെഷ പ്രചാരണങ്ങളുമായി സംഘപരിവാർ സംഘടനകൾ തികഞ്ഞ പക പൊക്കൽ രാഷ്ട്രീയം ആണ് കളിച്ചു കൊണ്ടിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍