UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തമ്മിലടിക്കേണ്ട സമയമല്ലെന്ന് ഉപസമിതി സുപ്രീംകോടതിയിൽ; മനുഷ്യന്റെ ജീവന്റെ പ്രശ്നം; ജലനിരപ്പ് 139 അടിയാക്കണം

വെള്ളം ഇപ്പോൾ കേരളത്തിലേക്ക് ഒഴുക്കിവിടുന്നത് അപകടമാണെന്ന വാദവും ഉപസമിതി മുമ്പോട്ടു വെച്ചു.

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയിൽ നിന്നും താഴ്ത്താനാകില്ലെന്ന തമിഴ്നാടിന്റെ നിലപാടിനെതിരെ സുപ്രീംകോടതി നിയമിച്ച ഉപസമിതി. തമ്മിലടിക്കേണ്ട സമയമല്ല ഇതെന്നും മനുഷ്യന്റെ ജീവന്റെ പ്രശ്നമാണെന്നും സമിതി ചൂണ്ടിക്കാട്ടി. ജലനിരപ്പ് 139 അടിയാക്കി ചുരുക്കണമെന്നും സുപ്രീംകോടതിയിൽ സമിതി ആവശ്യപ്പെട്ടു. അതെസമയം ജലനിരപ്പ് കുറയ്ക്കാനാകില്ലെന്ന നിലപാട് തുടരുകയാണ് തമിഴ്നാട്.

ജലനിരപ്പ് 139 അടിയായി കുറയ്ക്കാനാകുമോ എന്നത് അന്വേഷിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കണമെന്ന് കഴിഞ്ഞദിവസമാണ് ഉപസമിതിയോട് സുപ്രീംകോടതി ആവശ്യപ്പെട്ടത്.

വെള്ളം ഇപ്പോൾ കേരളത്തിലേക്ക് ഒഴുക്കിവിടുന്നത് അപകടമാണെന്ന വാദവും ഉപസമിതി മുമ്പോട്ടു വെച്ചു. ഈ വെള്ളം മുഴുവൻ തമിഴ്നാട് കൊണ്ടുപോകണം. കേരളത്തിൽ വലിയ വെള്ളപ്പൊക്ക ദുരന്തമാണ് സംഭവിച്ചു കൊണ്ടിരിക്കുന്നതെന്നും മുല്ലപ്പെരിയാർ ഉപസമിതി കോടതിയെ അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍