ഇവരുടെ രണ്ടു മക്കള്‍ക്ക് 10 ലക്ഷം രൂപ വീതം നല്‍കും എന്ന് സർക്കാർ നേരത്തെ അറിയിച്ചിരുന്നു
നിപ്പ വൈറസ് ബാധയുള്ളവരെ ചികില്‍സിക്കുന്നതിനിടയില്‍ മരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സ് ലിനിയുടെ ഭര്‍ത്താവ് സജീഷിന് സര്‍ക്കാര്‍ ജോലി നല്‍കി. ആരോഗ്യ വകുപ്പ് ഡയറക്ടറുടെ ഉത്തരവ് തിങ്കളാഴ്ച പുറത്തിറങ്ങി. കോഴിക്കോട്ട് ഒഴിവുള്ള തസ്തിക കണ്ടെത്തി അടുത്ത ദിവസം തന്നെ ഡിഎം ഒ നിയമന ഉത്തരവ് കൈമാറും.
മെയ് 20ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് ലിനി മരിച്ചത്. സജീഷ് അപ്പോള്‍ ഗള്‍ഫിലായിരുന്നു. മെയ് 23ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് സജീഷിന്റെ വിദ്യാഭ്യാസ യോഗ്യതക്കനുസരിച്ച് സര്‍ക്കാര്‍ ജോലി നല്‍കാന്‍ തീരുമാനിച്ചത്. ഇവരുടെ രണ്ടു മക്കള്‍ക്ക് 10 ലക്ഷം രൂപ വീതം നല്‍കും എന്ന് സർക്കാർ നേരത്തെ അറിയിച്ചിരുന്നു.
നിപ്പ ബാധിച്ച ചികില്‍സ തേടിയവരെ പരിചരിക്കുന്നതിനിടയിലാണ് ലിനിക്കും നിപ്പ സ്ഥിരീകരിച്ചത്. മനാമയില്‍ അക്കൗണ്ടന്‍റായിരുന്ന ലിനിയുടെ ഭര്‍ത്താവ് ലിനിക്ക് നിപ്പ സ്ഥിരീകരിച്ചതോടെ നാട്ടിലെത്തിയിരുന്നു. ആറാം വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ ഏതാനും ദിവസം ബാക്കി നില്‍ക്കെയായിരുന്നു ലിനിയുടെ വേര്‍പാട്.
നിപ്പ ബാധിച്ച് മരിച്ച ലിനിയുടെ വിവരങ്ങള്‍ പുറത്ത് വന്നതോടെ ലിനിയുടെ രണ്ടു കുട്ടികളുടെയും ബിരുദാനന്തര ബിരുദം വരെയുള്ള സമ്പൂർണ പഠന ചെലവ് പ്രവാസി വനിതകളുടെ നേതൃത്വത്തിലുള്ള അവൈറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഏറ്റെടുത്തിരുന്നു.