UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബിജെപി മലയാളികളോട് അവഗണന കാണിക്കുന്നുവെന്ന് ആർഎസ്എസ് മുഖപത്രം കേസരി; ഹാക്ക് ചെയ്യപ്പെട്ടെന്ന് ജന്മഭൂമി

ഈ ലേഖനത്തിന്റെ സ്ക്രീൻ ഷോട്ടുകൾ പ്രചരിക്കുന്നുണ്ട്.

പ്രളയദുരന്തം നേരിടുന്നതിൽ കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരുമായി സഹകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ആർഎസ്എസ് മുഖപത്രമായ കേസരിയുടെ ഓൺലൈൻ പോർ‌ട്ടലിൽ മുഖപ്രസംഗം പ്രത്യക്ഷപ്പെട്ടു. കേസരി ആഴ്ചപ്പതിപ്പിന്റെ പുതിയ ലക്കം പുറത്തിറങ്ങുന്ന ഇന്ന് (ആഗസ്റ്റ് 22) തന്നെയാണ് മുഖപ്രസംഗം വെബ്‌സൈറ്റിൽ വന്നത്. “ഇത്രയും നാളും നമ്മൾ വിശ്വസിച്ച പ്രസ്ഥാനം നമ്മൾ മലയാളികളോട് കാണിക്കുന്ന അവഗണന ഇനിയും തുറന്നു പറഞ്ഞില്ല എങ്കിൽ അത് ആത്മ വഞ്ചനയാകും” എന്ന് പറയുന്ന ലേഖനം പക്ഷെ ഇപ്പോൾ സൈറ്റിൽ കാണുന്നില്ല.

ഈ ലേഖനത്തിന്റെ സ്ക്രീൻ ഷോട്ടുകൾ പ്രചരിക്കുന്നുണ്ട്. ഈ സ്ക്രീൻ ഷോട്ടിൽ കാണുന്ന യുആർഎലിൽ പക്ഷെ മറ്റൊരു ലേഖനമാണ് ഇപ്പോഴുള്ളത്. (kesariweekly.com/article/1132)

അതെസമയം കേസരി വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടെന്ന് വിശദീകരിച്ച് ജന്മഭൂമിയിൽ വാർത്ത വന്നു. കേസരിയിൽ വന്ന ലേഖനത്തിൽ ധാരാളം അക്ഷരത്തെറ്റുകളും ആവർത്തനങ്ങളുമുണ്ടെന്നും ഇത് എഡിറ്റോറിയലിൽ സംഭവിക്കാറില്ലെന്നും ജന്മഭൂമി ചൂണ്ടിക്കാട്ടി. കേസരി ഇറങ്ങുന്ന അതേദിവസം വാരിക ഓൺലൈനിൽ കിട്ടാറില്ലെന്നും ജന്മഭൂമി പറഞ്ഞു.

അതെസമയം കേസരി വെബ്സൈറ്റിൽ ഇതുസംബന്ധിച്ച വിശദീകരണങ്ങളൊന്നും ലഭ്യമല്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍