UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശമ്പള വർധന നടപ്പാക്കിയില്ല; കിംസ് ആശുപത്രിയിലെ നഴ്സുമാർ അർധരാത്രി മുതൽ സമരത്തിൽ

സമരം സംബന്ധിച്ച പ്രഖ്യാപനം യുഎൻഎ സംസ്ഥാന വൈസ് പ്രസിഡണ്ട് സിബി മുകേഷ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് നടത്തിയത്.

സർക്കാർ വിജ്ഞാപനമിറക്കിയിട്ടും ശമ്പളവർധന നടപ്പാക്കാത്ത കിംസ് ആശുപത്രി അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് നഴ്സുമാർ നാളെ മുതൽ സമരത്തിലേക്ക്. അത്യാഹിത, തീവ്രപരിചരണ വിഭാഗങ്ങളെ ഒഴിവാക്കിയാണ് സമരം. ഇന്ന് അർധരാത്രി മുതൽ സമരം തുടങ്ങും.

നഴ്സുമാരുടെ സംഘടനയായ യുഎൻഎ ആണ് ശമ്പളവർധന നടപ്പാക്കണമെന്നാവശ്യപ്പെ‌ട്ട് സമരം നടത്തുന്നത്.

സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ ശമ്പളം കൂട്ടണമെന്ന് ലേബർ കമ്മീഷണർ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഇത് സ്റ്റേ ചെയ്യണമെന്ന മാനേജ്മെന്റുകളുടെ ആവശ്യം ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിയിരുന്നു. ഇതിനു ശേഷവും പരിഷ്കരിച്ച വേതനം നൽകാൻ ആശുപത്രി തയ്യാറായിരുന്നില്ല.

സമരം സംബന്ധിച്ച പ്രഖ്യാപനം യുഎൻഎ സംസ്ഥാന വൈസ് പ്രസിഡണ്ട് സിബി മുകേഷ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് നടത്തിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍