UPDATES

ന്യൂസ് അപ്ഡേറ്റ്സ്

“എത്ര പണമുണ്ടാക്കിയാലും അതിലൊരു തരിപോലും മുകളിലേക്ക് കൊണ്ടുപോകാൻ കഴിയില്ല” —ചിറ്റിലപ്പിള്ളിയോട് കോടതി

വണ്ടർലാ അമ്യൂസ്മെന്റ് പാർക്കിലെ റൈഡിൽ നിന്ന് വീണു പരിക്കേറ്റ് ദീർഘകാലമായി കിടപ്പിലായ യുവാവിനെ തിരിഞ്ഞു നോക്കാതിരുന്ന ബിസിനസ്സുകാരൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയെ വിമർശിച്ച് ഹൈക്കോടതി. എത്ര പണമുണ്ടാക്കിയാലും അതിലൊരു തരി പോലും ചിറ്റിലപ്പിള്ളിക്ക് മുകളിലേക്ക് കൊണ്ടുപോകാനാകില്ലെന്ന് കോടതി വിമർശിച്ചു. ഇത് രണ്ടാംതവണയാണ് ഇതേ വിഷയത്തിൽ ചിറ്റിലപ്പിള്ളി വിമർശനമേറ്റു വാങ്ങുന്നത്.

മനുഷ്യത്വം കൊണ്ടാണ് സാമൂഹ്യപ്രവർത്തനം ചെയ്യേണ്ടതെന്ന് കോടതി പറഞ്ഞു. പ്രശസ്തിക്കു വേണ്ടിയല്ല അത് ചെയ്യേണ്ടത്. ആളുകൾക്ക് ചെറിയ സഹായം നൽകുകയും അതിന് വലിയ പ്രചാരണം നൽകുകയും ചെയ്യുന്നത് പ്രശസ്തിക്കു വേണ്ടിയാണോയെന്നും കോടതി ചോദിച്ചു.

സ്വന്തം കിടക്കയിൽ നിന്നും എഴുന്നേൽക്കാൻ സാധിക്കാത്ത വിജേഷിന്റെ സ്ഥിതി മനസ്സിലാക്കാൻ കഴിയാത്തതിൽ കോടതി ഞെട്ടൽ പ്രകടിപ്പിച്ചു. വിജേഷിന് അർഹമായ നഷ്ടപരിഹാരം നൽകുന്നില്ലെങ്കിൽ ചിറ്റിലപ്പിള്ളി കോടതിയിൽ നേരിട്ട് ഹാജരായി വിശദീകരണം നൽകേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നൽകി. ഇത് രണ്ടാംതവണയാണ് കോടതി ഈ മുന്നറിയിപ്പ് നൽകുന്നത്.

നമ്മള്‍ പാഴാക്കുന്ന മറ്റുള്ളവരുടെ അന്നം

17.25 ലക്ഷം രൂപയാണ് വിജേഷ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്. 2002ലാണ് വിജേഷിന് വീഗാലാൻഡിൽ വെച്ച് അപകടമുണ്ടായത്. അപകടമുണ്ടായ ഉടനെ വിജേഷിന് വൈദ്യസഹായം ലഭിക്കുകയുണ്ടായില്ല. വീഗാലാൻഡിൽ ഇതിനുള്ള സൗകര്യങ്ങളുണ്ടായിരുന്നില്ല. ആശുപത്രിയിലെത്തിക്കാൻ വീഗാലാൻ‌ഡുകാർ തയ്യാറാവുകയും ചെയ്തില്ല. ഉടനെ ആശുപത്രിയിലെത്തിച്ചിരുന്നെങ്കിൽ വിജേഷിന് എഴുന്നേറ്റ് നടക്കാനാകുമായിരുന്നെന്നാണ് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തിയത്. ചികിത്സയ്ക്ക് വീഗാലാൻഡ് യാതൊരു സഹായവും ചെയ്യുകയുണ്ടായില്ല.

ചാനല്‍ ചര്‍ച്ചയ്‌ക്കെത്തുന്നവര്‍ക്ക് വേണ്ട യോഗ്യതകള്‍; അവതാരകര്‍ക്കും

അഞ്ചുലക്ഷം: ചിറ്റിലപ്പിള്ളിക്ക് പറയാനുള്ളത്

മാതൃകയാകേണ്ടവരാണ് മാതാപിതാക്കള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍