UPDATES

ന്യൂസ് അപ്ഡേറ്റ്സ്

7 കോടിയുടെ ആസ്തിവികസന ഫണ്ട് കോട്ടയത്തിന് നഷ്ടമാകും; തെരഞ്ഞെടുപ്പിനെ നേരിടാൻ ധൈര്യമുണ്ടോയെന്ന് കോടിയേരി

‘കോട്ടയത്തെ ജനങ്ങളെ വെല്ലുവിളിക്കുകയാണ് കേരളാ കോൺഗ്രസ്സ് ചെയ്തിരിക്കുന്നത്.’

കോട്ടയത്ത് ഉപതെരഞ്ഞെടുപ്പിനെ നേരിടാൻ കോൺഗ്രസ്സിന് ധൈര്യമുണ്ടോയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലക‍ൃഷ്ണൻ. ജോസ് കെ മാണി എംപി സ്ഥാനം രാജി വെച്ചതോടെ ഏഴ് കോടി രൂപയുടെ ആസ്തിവികസന ഫണ്ട് നഷ്ടമാകുകയാണെന്നും കോടിയേരി ചൂണ്ടിക്കാട്ടി.

ആസ്തിവികസന ഫണ്ട് നഷ്ടപ്പെടുന്നത് ഒഴിവാക്കാൻ കോട്ടയത്ത് ഉപതെരഞ്ഞെടുപ്പ് നടത്തുകയാണ് വേണ്ടതെന്നും കോടിയേരി പറഞ്ഞു.

കോട്ടയത്തെ ജനങ്ങളെ വെല്ലുവിളിക്കുകയാണ് സിറ്റിങ് ലോകസഭാ എംപിയെ രാജ്യസഭയിലേക്ക് അയയ്ക്കുക വഴി കേരളാ കോൺഗ്രസ്സ് ചെയ്തിരിക്കുന്നത്.

പിന്നിൽ നിന്നു കുത്തിയെന്നു പറഞ്ഞാണ് കെഎം മാണി യുഡിഎഫ് വിട്ടത്. ഈ വേദന മറന്നാണോ മാണി യുഡിഎഫിലേക്ക് പോയതെന്ന് കോടിയേരി ചോദിച്ചു. ഇനി ജയിക്കില്ലെന്ന് ജോസ് കെ മാണിക്ക് ഉറപ്പാണ്. ഇക്കാരണത്താലാണ് രാജ്യസഭയിലേക്ക് പോയിരിക്കുന്നത്. കോൺഗ്രസ്സിനും യുഡിഎഫിനും ആത്മവിശ്വാസം നഷ്ടപ്പെട്ടെന്നും കോൺഗ്രസ്സിൽ സ്ഥാനമാനങ്ങൾക്കു വേണ്ടിയുള്ള കലഹമാണ് നടക്കുന്നതെന്നും കോടിയേരി പറഞ്ഞു.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

അറ്റ്‌ലസ് രാമചന്ദ്രന്‍; ബിസിനസ് ലോകത്തെ ദുരന്ത വ്യക്തിത്വം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍