UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചാരക്കേസ് നഷ്ടപരിഹാരം പ്രളയക്കെടുതിയിലുള്ള സർക്കാരിന് ബാധ്യത; പണം നൽകാൻ ഉമ്മൻചാണ്ടിക്ക് ധാർമിക ഉത്തരവാദിത്തമുണ്ട്: കോടിയേരി

കരുണാകരനിൽ നിന്നും അധികാരം പിടിച്ചെടുക്കാൻ എകെ ആന്റണിയുടെ നേതൃത്വത്തിൽ കോൺഗ്രസ്സ് നടത്തിയ നീചമായ കൊട്ടാരവിപ്ലവത്തിന്റെ ഭാഗമായാണ് ചാരക്കേസ് കെട്ടിച്ചമയ്ക്കപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു.

ഐഎസ്ആർ ചാരക്കേസിലെ സുപ്രീംകോടതി വിധി വന്നതോടെ കോൺഗ്രസ്സിന്റെ രാഷ്ട്രീയ സംസ്കാരത്തിന്റെ ജീർണത വ്യക്തമായതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കേസിൽ നമ്പി നാരായണനെ പ്രതി ചേർത്ത് അനാവശ്യമായി പീഡിപ്പിച്ചതിന് ശാസ്ത്രജ്ഞൻ നമ്പി നാരായണന് 50 ലക്ഷം രൂപ നൽകാനുള്ള സുപ്രീംകോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഈ ഉത്തരവിലേക്ക് കോടതിയെ നയിച്ചത് ഉമ്മൻചാണ്ടിയും കോൺഗ്രസ്സും മുൻകാലങ്ങളിൽ ചെയ്തുകൂട്ടിയ കൃത്യങ്ങളാണ്. അതിനാൽ ഈ തുക ഉമ്മൻചാണ്ടിയും കെപിസിസിയും ചേർന്ന് നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംസ്ഥാനം പ്രളയ ദുരിതത്തിൽ അകപ്പെട്ടിരിക്കുമ്പോഴാണ് 50 ലക്ഷം രൂപയുടെ ബാധ്യത കോടതി വഴി വരുന്നത്. സംസ്ഥാന ഖജനാവിനെ ഈ ബാധ്യതയിൽ നിന്നും ഒഴിവാക്കാൻ ഉമ്മൻചാണ്ടിക്ക് ധാർമിക ഉത്തരവാദിത്തമുണ്ട്.

കരുണാകരനിൽ നിന്നും അധികാരം പിടിച്ചെടുക്കാൻ എകെ ആന്റണിയുടെ നേതൃത്വത്തിൽ കോൺഗ്രസ്സ് നടത്തിയ നീചമായ കൊട്ടാരവിപ്ലവത്തിന്റെ ഭാഗമായാണ് ചാരക്കേസ് കെട്ടിച്ചമയ്ക്കപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു.

ചാരക്കേസിന്റെ ഉപജ്ഞാതാക്കളായ അഞ്ച് വ്യക്തികളുടെ പേരുകൾ അന്വേഷകർക്കു മുമ്പിൽ വെളിപ്പെടുത്താമെന്ന കരുണാകരന്റെ മകൾ പത്മജ വേണുഗോപാലിന്റെ പ്രസ്താവന സ്വാഗതാർഹമാണെന്നും അദ്ദേഹം പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍