UPDATES

ന്യൂസ് അപ്ഡേറ്റ്സ്

#MeToo: കെആർ ശ്രീനിവാസ് ടൈംസ് ഓഫ് ഇന്ത്യ റസിഡണ്ട് എഡിറ്റർ സ്ഥാനം രാജിവെച്ചു

ടൈംസ് ഓഫ് ഇന്ത്യയുടെ ഹൈദരാബാദ് റസിഡണ്ട് എഡിറ്റർ സ്ഥാനം കെആർ ശ്രീനിവാസ് രാജിവെച്ചു. സോഷ്യൽ മീഡിയയിൽ മാധ്യമപ്രവർത്തകർ നടത്തിയ #MeToo പ്രചാരണത്തിൽ ഇദ്ദേഹം കുടുങ്ങിയിരുന്നു. നിരവധി സ്ത്രീകളാണ് ഇദ്ദേഹത്തിനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. മാധ്യമപ്രവർത്തകരുടെ #MeToo പ്രചാരണത്തിന്റെ ഫലമായി ഇത്രയും സീനിയറായ മാധ്യമപ്രവർത്തകൻ രാജി വെക്കുന്നത് ഇതാദ്യമാണ്. മറ്റൊരു മാധ്യമപ്രവർത്തകന്‍ (ഇപ്പോൾ കേന്ദ്ര വിദേശകാര്യമന്ത്രി) എംജെ അക്ബർ സമാനമായ ആരോപണമുയർന്നിട്ടും ഇതുവരെ മന്ത്രിസ്ഥാനം രാജി വെക്കാൻ തയ്യാറായിട്ടില്ല.

വൃത്തികെട്ട മെസ്സേജുകളയയ്ക്കുന്നതും അശ്ലീല ആംഗ്യങ്ങളും ചേഷ്ഠകളും കാണിക്കുന്നതും ശരീരഭാഗങ്ങളില്‍ പിടിക്കുന്നതും മാനസികമായി പീഡിപ്പിക്കുന്നതുമെല്ലാം ഇദ്ദേഹത്തിന്റെ വിനോദങ്ങളായിരുന്നു. ഇതെല്ലാം തുറന്നുപറഞ്ഞ് നിരവധി മാധ്യമപ്രവർത്തകരാണ് രംഗത്തെത്തിയത്.

താൻ ‘ലക്ഷ്യം വെക്കപ്പെട്ടു’വെന്ന് കെആർ ശ്രീനിവാസ് പ്രതികരിച്ചതായി റിപ്പോർട്ടുണ്ട്. ഏഴ് സ്ത്രീകൾ ഒക്ടോബർ 9ന് ആരോപണങ്ങളുമായി രംഗത്തു വന്നതിനു പിന്നാലെ ടൈംസ് ഓഫ് ഇന്ത്യ ഇദ്ദേഹത്തെ ഭരണപരമായ ചുമതലകളിൽ നിന്നും നീക്കം ചെയ്തിരുന്നു. അന്വേഷണം പൂർത്തിയായ ശേഷമാണ് നടപടിയെടുത്തിരിക്കുന്നത്. എല്ലാ തൊഴിലാളികൾക്കും സുരക്ഷിതമായ തൊഴിൽസാഹചര്യം നൽകാൻ തങ്ങൾ പ്രതിബദ്ധമാണെന്ന് ടൈംസ് ഓഫ് ഇന്ത്യ പ്രതികരിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍