UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശബരിമല: കെഎസ്ആർടിസിക്ക് ഒന്നേകാൽ കോടിയുടെ നഷ്ടം; ഈടാക്കാതെ ജാമ്യം നൽകരുതെന്ന് തച്ചങ്കരി

ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സംഗപരിവാർ സംഘടനകൾ നടത്തിയ ആക്രമണങ്ങളിൽ 49 ബസ്സുകളാണ് തകർന്നത്.

ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് അയ്യപ്പവേഷധാരികളായ അക്രമികൾ ബസ്സുകൾക്കു നേരെ നടത്തിയ ആക്രമണങ്ങളിൽ കെഎസ്ആർടിസിക്ക് 1.25 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് മാനേജിങ് ഡയറക്ടർ ടോമിൻ തച്ചങ്കരി ഡിജിപിക്ക് കത്ത് നൽകി. ഈ നഷ്ടപരിഹാരം ഈടാക്കാതെ കുറ്റക്കാർക്ക് ജാമ്യം ലഭിക്കാനനുവദിക്കരുതെന്ന് തച്ചങ്കരി ഡിജിപിക്ക് കത്ത് നൽകി.

ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സംഗപരിവാർ സംഘടനകൾ നടത്തിയ ആക്രമണങ്ങളിൽ 49 ബസ്സുകളാണ് തകർന്നത്. ഇതിന്റെ നഷ്ടവും ട്രിപ്പുകൾ മുടങ്ങിയതിന്റെ നഷ്ടവും ചേർത്താണ് 1.25 കോടി രൂപയുടെ നഷ്ടം കണക്കാക്കിയിരിക്കുന്നത്. പമ്പയിലുണ്ടായ പ്രതിഷേധത്തിൽ മാത്രം 23 ബസ്സുകൾക്കാണ് നാശനഷ്ടമുണ്ടായത്. ബസ്സുകളുടെ ലൈറ്റും ഡിസ്‌പ്ലേ ബോർഡും അക്രമികൾ തകർത്തും. പമ്പയിൽ 63,0500 രൂപയുടെ നഷ്ടമുണ്ടായി. മറ്റു സ്ഥലങ്ങളിലെ ആക്രമണങ്ങളിൽ 89,000 രൂപയുടെ നഷ്ടമുണ്ടായി. ബസ്സുകൾക്ക് തകരാർ സംഭവിച്ചതിലെ നഷ്ടം 7,19,500 രൂപയാണ്. വരുമാനനഷ്ടം 46,00,000 രൂപ.

സർക്കാരിന്റെയോ സർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളുടെയോ വസ്തുക്കൾ നശിപ്പിക്കപ്പെട്ടാൽ ആക്രമണത്തിന് നേതൃത്വം നൽകിയ വ്യക്തികളിൽ നിന്നോ സംഘടനകളിൽ നിന്നോ പ്രസ്തുത നഷ്ടം ഈടാക്കണമെന്നാണ് നിയമം. 2003ൽ കേരള സർക്കാർ കൊണ്ടുവന്ന ഈ നിയമം കർശനമായി പാലിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശവുമുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍