UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സെക്രട്ടേറിയറ്റിനു മുന്നിൽ പിരിച്ചുവിടപ്പെട്ട കെഎസ്ആർടിസി എംപാനൽ ജീവനക്കാരിയുടെ ആത്മഹത്യാശ്രമം

സെക്രട്ടേറിയറ്റിനു മുന്നിൽ കെഎസ്ആർടിയിൽ നിന്നും പിരിച്ചുവിട്ട എംപാനൽ ജീവനക്കാരിയുടെ ആത്മഹത്യാശ്രമം. ആലപ്പുഴ സ്വദേശി ഡിനിയയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. സെക്രട്ടേറിയറ്റിനു മുന്നിലെ മരത്തിൽ കയറിയ ഡിനിയ കഴുത്തിൽ ഷാൾ കുരുക്കിയിട്ടാണ് ആത്മഹത്യക്ക് ശ്രമിച്ചത്. സെക്രട്ടേറിയറ്റിനു മുന്നിൽ ഇവർ സമരമിരുന്നിരുന്ന പന്തല്‍ ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് പൊളിച്ചു മാറ്റിയിരുന്നു.

രാത്രിയിൽ പൊലീസ് സന്നാഹങ്ങളുമായെത്തിയാണ് പന്തലുകൾ നഗരസഭാ അധികൃതർ പൊളിച്ചു മാറ്റിയത്. ഇന്ന് രാവിലെ ഏഴുമണിയോടെ ഡിനിയ സെക്രട്ടേറിയറ്റിനു മുന്നിലെത്തുകയും മരത്തിൽ കയറുകയുമായിരുന്നു. വിവരമറിഞ്ഞെത്തിയ അഗ്നിശമന സേനാംഗങ്ങൾ ഇവരെ താഴെയിറക്കുകയായിരുന്നു.

ഇവർ ആരോടും പറയാതെയാണ് മരത്തിൽ കയറിയത്. ജനശ്രദ്ധ ആകർഷിക്കൽ ഇവരുടെ ലക്ഷ്യമായിരുന്നില്ലെന്നാണ് പൊലീസ് കരുതുന്നത്. ആത്മഹത്യ ചെയ്യുക തന്നെയായിരുന്നു ലക്ഷ്യം. എംപാനൽ ജീവനക്കാരിയായിരുന്ന ഇവർ തൊഴിൽ നഷ്ടപ്പെട്ടതോടെ ജീവിതം വഴിമുട്ടി നിൽക്കുകയാണ്. ഭർത്താവ് ആറുമാസം മുമ്പ് മരിച്ചിരുന്നു. ഇവർക്ക് രണ്ട് മക്കളുണ്ട്.

8.45ഓടെ ഇവരെ ഫയർഫോഴ്സുകാർ താഴെയിറക്കി. കുറച്ചുദിവസങ്ങളായി ഇവർ സമരത്തിൽ പങ്കെടുക്കാൻ എത്തുന്നുണ്ടായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍