UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘വിശ്വാസികൾക്ക് ഉതപ്പേകിയതിൽ മാപ്പ് ചോദിക്കുന്നു; തെരുവിലിറങ്ങിയ കന്യാസ്ത്രീകൾക്കൊപ്പം’: ഫരീദാബാദ് ആർച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര

ഫരീദാബാദ് രൂപതയുടെ ആഭിമുഖ്യത്തിൽ നടന്ന ബൈബിൾ കൺവെൻഷനിലായിരുന്നു ആർച്ച് ബിഷപ്പിന്റെ മാപ്പു പറച്ചിൽ.

“ചർച്ച് ലീഡേഴ്സിന്റെ ദുർമാർഗം കൊണ്ട്, കുറ്റാരോപണങ്ങൾ കൊണ്ട് ഏതെങ്കിലുമൊരു ചെറിയ വിശ്വാസിയുടെ വിശ്വാസത്തിന് ക്ഷതമേറ്റിട്ടുണ്ടെങ്കിൽ, അതവർക്ക് ഉതപ്പേകിയിട്ടുണ്ടെങ്കിൽ ഈയവസരത്തിൽ I apologize publicly, for the scandals in the church”: ഫരീദാബാദ് ആർച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര പറഞ്ഞു.

നീതിക്കായി തെരുവിലിറങ്ങിയ കന്യാസ്ത്രീകൾക്കൊപ്പമാണ് താനെന്ന് പിന്നീട് ഇദ്ദേഹം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറഞ്ഞു. ഇതാദ്യമായാണ് ഇത്രയും ഉന്നതനായ ഒരു പുരോഹിതൻ കന്യാസ്ത്രീകൾക്കു വേണ്ടി രംഗത്തു വരുന്നത്.

ഫരീദാബാദ് രൂപതയുടെ ആഭിമുഖ്യത്തിൽ നടന്ന ബൈബിൾ കൺവെൻഷനിലായിരുന്നു ആർച്ച് ബിഷപ്പിന്റെ മാപ്പു പറച്ചിൽ. അടുത്തിടെയുണ്ടായ പല വിവാദങ്ങളും സഭയെ പിടിച്ചു കുലുക്കിയെന്ന് കുർബാനക്കിടെ നടന്ന പ്രസംഗത്തില്‍ ആർച്ച് ബിഷപ്പ് പറഞ്ഞു. ഭൂമിവിവാദം, ബലാൽസംഗക്കേസിൽ അഞ്ച് പുരോഹിതരുടെ അറസ്റ്റ്, കന്യാസ്ത്രീയുടെ പരാതിയിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് എന്നീ സംഭവങ്ങൾ എടുത്തു പറഞ്ഞാണ് സഭ നേരിടുന്ന പ്രതിസന്ധിയെ കുര്യാക്കോസ് ഭരണികുളങ്ങര ചൂണ്ടിക്കാട്ടിയത്. എന്തിന് കൂദാശയ്ക്ക് പോകണമെന്ന് വിശ്വാസികൾ ചിന്തിക്കുന്ന തലം വരെ കാര്യങ്ങളെത്തിയെന്നും അദ്ദേഹം പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍