UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കാലവര്‍ഷക്കെടുതി; കുട്ടനാട് പാക്കേജ് പുനരുജ്ജീവിപ്പിക്കും; നിർമിതികൾ ശാസ്ത്രീയമാക്കും

വീട് നിർമാണങ്ങൾ വെള്ളപ്പൊക്കത്തെ നേരിടാൻ പാകത്തിന് ശാസ്ത്രീയമായ രീതിയിലേക്ക് മാറ്റാനുള്ള മാർഗങ്ങൾ തേടും.

കുട്ടനാട് പാക്കേജ് ക്രിയാത്മകമായി നടപ്പിലാക്കാൻ ഇന്ന് ആലപ്പുഴയിൽ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്താൻ ചേർന്ന അവലോകന യോഗത്തിൽ തീരുമാനമായി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നത്. ഇതിനായി കേന്ദ്ര സഹായം തേടാനും തീരുമാനമുണ്ട്.

ആയിരം കോടിയുടെ നഷ്ടമാണ് ആകെ സംഭവിച്ചിരിക്കുന്നതെന്ന് യോഗത്തിനു ശേഷം പുറത്തിറങ്ങിയ മന്ത്രി ജി സുധാകരൻ വ്യക്തമാക്കി. ഇതിൽ 500 കോടി രൂപ റോഡുകൾ നന്നാക്കുന്നതിനു മാത്രം വേണ്ടിവരും.

ജലനിയന്ത്രണ മാർഗങ്ങൾ തേടുകയാണ് മറ്റൊരു ആലോചന. വെള്ളപ്പൊക്കം ഇതുവഴി നിയന്ത്രിക്കാൻ സാധിക്കണം. വീട് നിർമാണങ്ങൾ വെള്ളപ്പൊക്കത്തെ നേരിടാൻ പാകത്തിന് ശാസ്ത്രീയമായ രീതിയിലേക്ക് മാറ്റാനുള്ള മാർഗങ്ങൾ തേടും.

മട വീഴുന്നത് ഉണ്ടാക്കുന്ന പ്രതിസന്ധിയാണ് യോഗത്തിൽ ചർച്ച ചെയ്യപ്പെട്ട മറ്റൊരു വിഷയം. ഇതിനെ നേരിടാൻ ബണ്ടുകൾ കെട്ടുന്നതിന് ശാസ്ത്രീയമാർഗങ്ങൾ തേടും.

വെള്ളപ്പൊക്ക സമയങ്ങളിൽ ജലജന്യ രോഗങ്ങള്‍ പടരുന്നതാണ് മറ്റൊരു പ്രതിസന്ധി. ഇതിനെ നേരിടാനാവശ്യമായ നടപടികള്‍ ആരോഗ്യ വകുപ്പ് സ്വീകരിക്കുമെന്ന് യോഗത്തിനു ശേഷം പുറത്തിറങ്ങിയ മന്ത്രി ശൈലജ ടീച്ചർ പറഞ്ഞു.

അതെസമയം മുഖ്യമന്ത്രി കുട്ടനാട് സന്ദർശിക്കുന്നില്ലെന്ന് തീരുമാനിച്ചതിൽ പ്രതിഷേധിച്ച് ആലപ്പുഴ ജില്ലയിൽ നിന്നുള്ള എംഎൽഎ കൂടിയായ പ്രതിപക്ഷ നേതാവും എംപിയായ കെസി വേണുഗോപാലും അടക്കമുള്ള പ്രതിപക്ഷ നേതാക്കൾ യോഗത്തിൽ പങ്കെടുത്തില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍