UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘ഭീമയിൽ നിന്ന് സംഘികൾ മാത്രം സ്വർണം വാങ്ങട്ടെ’: വിടി ബൽറാം

സംഘികൾ മാത്രം ഭീമയിൽ നിന്ന് സ്വർണം വാങ്ങട്ടെയെന്ന് തീരുമാനിക്കണമെന്നും ബൽറാം കുറിച്ചു.

മാതൃഭൂമിക്ക് പരസ്യം നൽകില്ലെന്ന ഭീമ ജ്വല്ലേഴ്സിന്റെ പ്രഖ്യാപനത്തിനെതിരെ തൃത്താല എംഎൽഎ വിടി ബൽറാം രംഗത്ത്. ഒരു സ്വർണക്കച്ചവടക്കാരനും ഒരു മാധ്യമസ്ഥാപനവും മുഖാമുഖം എതിര് നിന്നാൽ മാധ്യമസ്ഥാപനത്തിന് പിന്തുണ നൽകുക എന്നതിൽ ജനാധിപത്യ വിശ്വാസികൾക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ലെന്ന് ബൽറാം ഫേസ്ബുക്കിൽ കുറിച്ചു.

മാതൃഭൂമിയെ ബഹിഷ്കരിക്കാൻ ഭീമ തയ്യാറായാൽ ഭീമയെ ബഹിഷ്കരിക്കാൻ ജനങ്ങൾ തയ്യാറാകണമെന്ന് ബൽറാം പറഞ്ഞു. ഇനി ഭീമയിൽ നിന്നേ സ്വർണം വാങ്ങൂ എന്ന് സംഘപരിവാർ അനുകൂലികൾ പ്രചാരണം തുടങ്ങിയിട്ടുണ്ട്. ഇതിനെ ജനങ്ങൾ ഏറ്റെടുക്കണമെന്നും സംഘികൾ മാത്രം ഭീമയിൽ നിന്ന് സ്വർണം വാങ്ങട്ടെയെന്ന് തീരുമാനിക്കണമെന്നും ബൽറാം കുറിച്ചു.

ഭീമ-മാതൃഭൂമി വിവാദം

മാതൃഭൂമി പത്രത്തിന് പരസ്യം നൽകിയതിനെതിരെ തങ്ങളുടെ ഫേസ്ബുക്ക് പേജിൽ പലരും കമന്റ് ചെയ്യുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് പരസ്യം നിറുത്തിവെക്കാൻ ഭീമ ജ്വല്ലേഴ്സ് തീരുമാനിച്ചത്. ജനങ്ങളുടെ വികാരത്തെ മാനിച്ചാണ് തങ്ങളിത് ചെയ്യുന്നതെന്നും ഭീമയുടെ ഫേസ്ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ട കുറിപ്പ് പ്രസ്താവിച്ചു. ഇതിനെ അനുകൂലിച്ച് സംഘപരിവാർ പ്രവർത്തകർ പ്രസ്തുത കുറിപ്പിൽ അഭിനന്ദനങ്ങൾ ചൊരിഞ്ഞു. എന്നാൽ, ഇപ്പോൾ ഭീമയ്ക്ക് എതിരായ മറ്റൊരു വികാരം ശക്തപ്പെടുന്നതാണ് കാണുന്നത്.

ഭീമ ഭട്ടർ എന്ന ഉഡുപ്പി സ്വദേശി തുടങ്ങിയതാണ് ഭീമ ജ്വല്ലേഴ്സ്. പിന്നീട് ആലപ്പുഴയിലേക്ക് താമസം മാറിയ ഭീമ ഭട്ടർ അവിടെ സ്വർണവ്യാപാരത്തിന് വലിയ സാധ്യതയുണ്ടെന്ന് മനസ്സിലാക്കി ആ വഴിക്ക് നീങ്ങുകയായിരുന്നു.

ഭീമ ഭട്ടരുടെ ജീവചരിത്രം ഭീമയാന എന്ന പേരിൽ ഭീമ ജ്വല്ലറിക്കാർ 2012ൽ പുറത്തിറക്കിയപ്പോൾ മാതൃഭൂമി മാനേജിങ് ഡയറക്ടർ പിവി ചന്ദ്രനാണ് പുസ്തകം ഏറ്റുവാങ്ങിയത്. ഉഡുപ്പി ബ്രാഹ്മണസഭ സെക്രട്ടറി എസ് നാരായണൻ അടക്കമുള്ളവര്‍ പ്രസ്തുത പരിപാടിയിൽ പങ്കെടുത്തിരുന്നു.

ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ് 

ഒരു സ്വർണ്ണക്കച്ചവടക്കാരനും ഒരു മാധ്യമ സ്ഥാപനവും മുഖാമുഖം എതിര് നിന്നാൽ മാധ്യമ സ്ഥാപനത്തിന് പിന്തുണ നൽകുക എന്നതിൽ ജനാധിപത്യവിശ്വാസികൾക്ക് രണ്ടാമതൊന്ന് ചിന്തിക്കേണ്ടതില്ല. അതുകൊണ്ട് മാതൃഭൂമിയെ ബഹിഷ്ക്കരിക്കാൻ ഭീമ തയ്യാറായാൽ ഭീമയെ ബഹിഷ്ക്കരിക്കാൻ ജനങ്ങളും തയ്യാറാകണം.

ഇപ്പോൾത്തന്നെ ഭീമയിൽ നിന്നേ ഇനി സ്വർണ്ണം വാങ്ങൂ എന്ന് പറഞ്ഞ് സംഘികൾ ക്യാംപയിൻ തുടങ്ങിക്കഴിഞ്ഞു. എന്നാൽപ്പിന്നെ അതങ്ങനെത്തന്നെയാവട്ടെ, സംഘികൾ ഭീമയിൽ നിന്ന് തന്നെ സ്വർണ്ണം വാങ്ങട്ടെ, സംഘികൾ മാത്രം ഭീമയിൽ നിന്ന് സ്വർണ്ണം വാങ്ങട്ടെ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍