UPDATES

ട്രെന്‍ഡിങ്ങ്

ജാലിയൻ വാലാബാഗ് കൂട്ടക്കൊല: ബ്രിട്ടൺ മാപ്പ് പറയണമെന്ന ആവശ്യം പാർലമെന്റിലുന്നയിച്ചത് എംബി രാജേഷും ശശി തരൂരും

ജാലിയൻ വാലാഭാഗ് നാഷണൽ മെമ്മോറിയൽ അമൻഡ്മെന്റ് ബിൽ ചർച്ച ചെയ്യുന്ന വേളയിലായിരുന്നു ഈ രണ്ട് എംപിമാരുടെയും ഇടപെടൽ.

ജാലിയൻ വാലാബാഗ് സംഭവത്തിൽ ബ്രിട്ടൻ മാപ്പ് പറയണമെന്ന ആവശ്യം ഇന്ത്യൻ പാർലമെന്റിലുയർത്തിയത് രണ്ട് എംപിമാരായിരുന്നു. ഇരുവരും കേരളത്തിൽ നിന്നുള്ളവർ. കഴിഞ്ഞ ഫെബ്രുവരി മാസത്തിലായിരുന്നു എംപിമാരായ ശശി തരൂരും എംബി രാജേഷും 1919 ഏപ്രിൽ 13ന് നടന്ന കൂട്ടക്കൊലയിൽ ബ്രിട്ടൺ മാപ്പ് പറയണമെന്ന ആവശ്യം സഭയിലുന്നയിച്ചത്.

ജാലിയൻ വാലാബാഗ് നാഷണൽ മെമ്മോറിയൽ അമൻഡ്മെന്റ് ബിൽ ചർച്ച ചെയ്യുന്ന വേളയിലായിരുന്നു ഈ രണ്ട് എംപിമാരുടെയും ഇടപെടൽ. ജാലിയൻ വാലാബാഗ് മെമ്മോറിയലിൽ കോൺഗ്രസ്സ് പ്രസിഡണ്ടിനെ ട്രസ്റ്റികളിലൊരാളായി നിയമിക്കാൻ വ്യവസ്ഥയുള്ള 1951ലെ നിയമം ഭേദഗതി ചെയ്യാനാണ് ഈ ബിൽ കൊണ്ടുവന്നത്.

ജാലിയൻ വാലാബാഗ് താൻ സന്ദർശിച്ചിരുന്നുവെന്നും അവിടുത്തെ അവസ്ഥകള്‍ പരിതാപകരമാണെന്നും പറഞ്ഞു കൊണ്ടാണ് എംബി രാജേഷ് പ്രശ്നം അവതരിപ്പിച്ചു തുടങ്ങിയത്. ഫണ്ടില്ലാത്തതിനാൽ ജാലിയൻ വാലാബാഗിലെ ലൈറ്റ് ഷോ അവസാനിപ്പിച്ചുവെന്ന വിവരമാണ് അവിടെ നിന്നും തനിക്ക് കിട്ടിയതെന്ന് അദ്ദേഹം പറഞ്ഞു. ജനാധിപത്യ മൂല്യങ്ങളുടെ സംരക്ഷണം, സാമ്രാജ്യത്വ വിരുദ്ധത തുടങ്ങിയ പാഠങ്ങളാണ് ജാലിയൻ വാലാബാഗ് പകർന്നു തന്നത്. ദേശീയതയെപ്പറ്റി വാചാലരാകുന്ന നിലവിലെ സർക്കാർ ബ്രിട്ടൻ മാപ്പ് പറയണമെന്ന ആവശ്യം ഇതുവരെ ഉന്നയിക്കുകയുണ്ടായില്ലെന്ന് എംബി രാജേഷ് ചൂണ്ടിക്കാട്ടി.

ദുഖം പ്രകടിപ്പിച്ചതു കൊണ്ടു മാത്രമായില്ലെന്നായിരുന്നു ശശി തരൂരിന്റെ ആവശ്യം. മാപ്പ് നിർബന്ധമായും പറഞ്ഞിരിക്കണം. കൂടാതെ, ബ്രിട്ടനിൽ പാഠപുസ്തകങ്ങളിൽ ഈ ചരിത്രം കലർപ്പില്ലാതെ പഠിപ്പിക്കാനും അവർ തയ്യാറാകണം.

കോൺഗ്രസ് അധ്യക്ഷനെ ട്രസ്റ്റി സ്ഥാനത്തു നിന്നും നീക്കുന്നതു കൊണ്ട് ചരിത്രത്തെ മായ്ക്കാനാകില്ലെന്ന് ശശി തരൂർ അടക്കമുള്ള എംപിമാർ സഭയിൽ പ്രസ്താവിക്കുകയുണ്ടായി. സർക്കാരിന് എന്തെങ്കിലും ആത്മാർത്ഥതയുണ്ടെങ്കിൽ ജാലിയൻ വാലാബാഗ് സംഭവത്തിൽ ബ്രിട്ടൻ മാപ്പ് പറയണമെന്ന് ആവശ്യപ്പെടാൻ ശശി തരൂർ സഭയിൽ പറഞ്ഞു. കോൺഗ്രസ്സിന്റെ ശ്രമഫലമായാണ് സ്ഥലത്ത് ഒരു സ്മാരകം ഉയർന്നു വന്നത്. മഹാത്മാഗാന്ധി അടക്കമുള്ളവർ ആഹ്വാനം ചെയ്തതു പ്രകാരം ജനങ്ങൾ പിരിച്ചു നൽകിയ 10 ലക്ഷം രൂപ ഉപയോഗിച്ച് നിർമിച്ച സ്മാരകമാണിത്. ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയുടെ നൂറാം വാര്‍ഷികവേള ബ്രീട്ടീഷുകാരില്‍ നിന്നും മാപ്പു ചോദിക്കേണ്ട സമയമാണെന്നും അതിനു പാര്‍ലമെന്റംഗങ്ങള്‍ ഒറ്റക്കെട്ടായി നിൽക്കണമെന്നും തരൂർ ആവശ്യപ്പെടുകയുണ്ടായി.ൊല

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍