UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മീടു പ്രചാരണത്തിനെതിരെ എം മുകുന്ദൻ; 20 വർഷം മുമ്പത്തെ സംഭവങ്ങൾ ഉന്നയിക്കുന്നതിനെതിരെ വിമർശനം

എം.എ ഷഹനാസിന്റെ കലിഡോസ്‌കോപ്പ് എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് വിവിധ തൊഴിൽമേഖലകളിലെ ലൈംഗികാക്രമണങ്ങൾ പുറത്തുകൊണ്ടുവന്ന മീടൂ പ്രചാരണത്തെ തള്ളിക്കളഞ്ഞ് എഴുത്തുകാരൻ എം മുകുന്ദൻ. ലൈംഗികാക്രമണം സംബന്ധിച്ച പരാതികൾ പുറത്തുവരാൻ 20 വർഷമൊന്നും എടുക്കരുതെന്ന് അദ്ദേഹം പറഞ്ഞു. മൂന്നാഴ്ചയ്ക്കുള്ളിൽ പുറത്തുവരാത്ത പരാതികൾ തള്ളിക്കളയണമെന്നും അദ്ദേഹം വ്യക്തമാക്കി.

എം.എ ഷഹനാസിന്റെ കലിഡോസ്‌കോപ്പ് എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതെസമയം മീടൂ കാമ്പയിൻ വളരെ ശക്തമായി മുന്നേറുകയാണ്. മാധ്യമപ്രവർത്തകർക്കിടയിലെ പീഡനങ്ങള്‍ കൂടി പുറത്തുവന്നതാണ് ഇപ്പോഴത്തെ മീടൂ പ്രചാരണത്തെ കൂടുതൽ ശ്രദ്ധേയമാക്കിയയത്. മുൻ‌ എഡിറ്ററായ വിദേശകാര്യ സഹമന്ത്രി എംജെ അക്ബർ മുതൽ ചെന്നൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു മാധ്യമത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് വരെയുള്ളവർ ഈ പ്രചാരണത്തിൽ കുടുങ്ങിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍