UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശബരിമലയിൽ സ്ത്രീപ്രവേശനം തടയാൻ സ്വകാര്യബില്ലുമായി കോൺഗ്രസ്സ് അംഗം; സ്പീക്കർ തടഞ്ഞു

അവതരണാനുമതി ലഭിക്കാഞ്ഞതിനാൽ ബിൽ പ്രസിദ്ധീകരിക്കപ്പെട്ടില്ല.

ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയെ മറകടക്കാൻ സ്വകാര്യ ബില്ലുമായി കോൺഗ്രസ്സ്. എം വിൻസെന്റ് എംഎൽഎയാണ് ബില്ലവതരണത്തിന് അനുമതി തേടിയത്. എന്നാൽ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ അവതരണാനുമതി നിഷേധിച്ചു.

സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരായ നിയമനിർമാണം ഭരണഘടനാവിരുദ്ധമാണെന്ന നിയമവകുപ്പിന്റെ നിർദ്ദേശം കണക്കിലെടുത്താണ് സ്പീക്കർ അവതരണാനുമതി നിഷേധിച്ചത്. അവതരണാനുമതി ലഭിക്കാഞ്ഞതിനാൽ ബിൽ പ്രസിദ്ധീകരിക്കപ്പെട്ടില്ല.

ശബരിമലയിൽ പത്തിനും അമ്പതിനും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് വിലക്ക് നിലനിർത്തുന്നതാണ് കോൺഗ്രസ്സ് അംഗത്തിന്റെ കരട് ബിൽ. ശബരിമല ഭക്തരെ പ്രത്യേക മത ഉപവിഭാഗമായി പരിഗണിച്ച് ആചാരങ്ങള്‍ മാറ്റം വരുത്താതെ തുടരാൻ അനുമതി നൽകണമെന്ന കരട് ബില്ലാണ് അവതരിപ്പിക്കപ്പെട്ടത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍