UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഞാന്‍ കേരളത്തിലേക്ക് വരുന്നത് ചിലരുടെ ഉറക്കം കെടുത്തുന്നു; മദനി

കടുത്ത മനുഷ്യാവകാശലംഘനം നേരിടുന്നു

കേരളത്തിലേക്കുള്ള തന്റെ വരവ് ചിലരുടെ ഉറക്കം കെടുത്തുന്നുണ്ടെന്ന് പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനി. ഇന്നലെ കൊല്ലം അന്‍വാര്‍ശേരിയില്‍ നടന്ന പ്രത്യേക പ്രാര്‍ത്ഥനയില്‍ സംസാരിക്കവെയാണ് മദനി ഇക്കാര്യം പറഞ്ഞത്. കടുത്ത മനുഷ്യാവകാശലംഘനമാണ് തനിക്കെതിരേ നടക്കുന്നതെന്നു പറഞ്ഞ മദനി തന്റെ അവസാന നിദ്ര അന്‍വാര്‍ശേരിയുടെ മണ്ണിലായിരിക്കണമെന്ന ആഗ്രഹവും പങ്കുവച്ചു. താന്‍ അതിനായി ഭരണകൂടത്തോട് അപേക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ വൈകിട്ടോടെയാണ് ജാമ്യവ്യവസ്ഥയില്‍ ഇളവ് കിട്ടി മദനി അന്‍വാര്‍ശേരിയില്‍ എത്തിയത്. 19വരെയാണ് മദനി കേരളത്തില്‍ ഉള്ളത്. ബുധനാഴ്ച മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനായി അദ്ദേഹം തലശേരിയിലേക്ക് പോകും. കനത്ത സുരക്ഷയാണ് മദനിയുടെ ചുറ്റും ഒരുക്കിയിരിക്കുന്നത്.

Avatar

അഴിമുഖം പ്രതിനിധി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍