UPDATES

ന്യൂസ് അപ്ഡേറ്റ്സ്

റിപ്പബ്ലിക് ദിന പ്രസംഗം വായിക്കാനറിയാതെ മധ്യപ്രദേശ് മന്ത്രി ഇമര്‍തി ദേവി കുടുങ്ങി; സുഖമില്ലാത്തതു കൊണ്ടെന്ന് വിശദീകരണം

അക്ഷരാഭ്യാസമില്ലാത്ത മന്ത്രി മധ്യപ്രദേശ് സർക്കാരിനും കോൺഗ്രസ്സിനു നാണക്കേടുണ്ടാക്കി. ഗ്വാളിയോറിൽ വെച്ച് നടന്ന റിപ്പബ്ലിക് ദിന ചടങ്ങിൽ സംബന്ധിച്ച് എഴുതിത്തയ്യാറാക്കിയ പ്രസംഗം ശരിയായി വായിക്കാൻ കഴിയാതെ കുഴങ്ങുന്ന മന്ത്രി ഒടുവിൽ ഇനി കളക്ടര്‍ സാർ വായിക്കുമെന്നു പറഞ്ഞ് തടിയൂരുകയാണ്. ഇതു കേട്ട് സദസ്സ് ചിരിക്കുന്നതും വീഡിയോയിൽ കേൾക്കാം.

ചടങ്ങിൽ കളക്ടർ ഭരത് യാദവാണ് പ്രസംഗത്തിന്റെ ബാക്കി ഭാഗം വായിച്ചത്. തനിക്ക് കുറച്ചു നാളായി സുഖമില്ലായിരുന്നെന്നും അതുകൊണ്ടാണ് വായിക്കാൻ സാധിക്കാതിരുന്നതെന്നും മന്ത്രി പിന്നീട് വിശദീകരിച്ചു. ഗ്വാളിയോറിലെ ദാബ്ര മണ്ഡലത്തിൽ നിന്നാണ് കോൺഗ്രസ്സ് ടിക്കറ്റിൽ ഇവർ ജയിച്ചത്.

മധ്യപ്രദേശിലെ വനിതാ ശിശുക്ഷേമ മന്ത്രിയാണ് ഇമർതി ദേവി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍