UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മഹാരാഷ്ട്ര കർഷകരുടെ പ്രക്ഷോഭം മുന്നോട്ട്; ഇന്നുച്ചയോടെ ആസാദ് മൈതാനത്തിൽ എത്തിച്ചേരും

ദീർഘകാലമായി തങ്ങൾ മുമ്പോട്ടു വെക്കുന്ന നിരവധി ആവശ്യങ്ങളുടെ പൂർത്തീകരണം ആവശ്യപ്പെട്ട് വടക്കൻ മഹാരാഷ്ട്ര, വിദർഭ, അഹ്മദ് നഗർ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള കർഷകരും ഗോത്രവർഗക്കാരും നടത്തുന്ന മാർച്ച് ഇന്ന് മുംബൈയിലെ ആസാദ് മൈതാനത്തിൽ എത്തിച്ചേരും. കഴിഞ്ഞദിവസം മഹാരാഷ്ട്രയിലെ ദാദറിൽ മാർച്ച് എത്തിയിരുന്നു. മഹാരാഷ്ട്രയിലെ ആം ആദ്മി പാർട്ടി ഈ മാർച്ചിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സ്വാമിനാഥൻ കമ്മറ്റി റിപ്പോർട്ട് നടപ്പാക്കണമെന്നും വിളകൾക്ക് താങ്ങുവില പ്രഖ്യാപിക്കണമെന്നും കാർഷിക വായ്പകൾ എഴുതിത്തള്ളണമെന്നുമെല്ലാമുള്ള നിരവധി ആവശ്യങ്ങളാണ് കർഷകർ മുമ്പോട്ടു വെക്കുന്നത്.

എഴുപതിനായിരത്തോളം കർഷകരാണ് മാർച്ചിൽ പങ്കെടുക്കുന്നതെന്ന് ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്യുന്നു. ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം കർഷകരുടെ മാർച്ച് ഉച്ചയോടെ ആസാദ് മൈതാനിലേക്ക് എത്തിച്ചേരും. മാർച്ചിന്റെ വരവിനെ തുടർന്ന് നഗരത്തിൽ‌ ട്രാഫിക് പൊലീസ് പ്രത്യേകമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

നോട്ടുനിരോധനം രാജ്യത്തെ കർഷകരെയാണ് ഏറ്റവും മോശമായി ബാധിച്ചതെന്നതിന്റെ കണക്കുകൾ കഴിഞ്ഞദിവസം പുറത്തു വന്നിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് കർഷക മാർച്ച് നടക്കുന്നത്. എൻഡിഎ സർക്കാരിന്റെ കാലയളവ് അവസാനിക്കുന്ന ഘട്ടമായതോടെ വൻ കർഷക പ്രക്ഷോഭങ്ങളാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ നടന്നു വരുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍