UPDATES

ട്രെന്‍ഡിങ്ങ്

മരിച്ചതായി ഡോക്ടർമാർ പ്രഖ്യാപിച്ച രോഗി അടക്കം ചെയ്യുന്നതിനു മുമ്പ് എഴുന്നേറ്റു

കൈയിലെ പണം തീർന്നെന്ന് ആശുപത്രി അധികൃതരോട് പറഞ്ഞപ്പോഴാണ് ആൾ മരിച്ചതായി ഡോക്ടർമാർ പറഞ്ഞത്.

മരിച്ചയാളെ അടക്കം ചെയ്യാനുള്ള കുഴി തയ്യാറായിക്കഴിഞ്ഞിരുന്നു. ഈ സമയത്താണ് കുടുംബാംഗങ്ങളിൽ ചിലർ ‘മൃതദേഹം’ അനങ്ങുന്നതായി ശ്രദ്ധിച്ചത്. കരച്ചിലൊക്കെ നിർത്തി ശരീരവും കൊണ്ട് ആശുപത്രിയിലേക്ക് വീണ്ടും കുതിച്ചു. ആശുപത്രിയിലെ വെന്റിലേറ്ററിലേക്ക് ആളെ മാറ്റി.

ജൂൺ 21നാണ് മൊഹമ്മദ് ഫർഖാൻ എന്ന ഈ 20കാരനെ അപകടത്തിൽ പരിക്കേറ്റ് ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. കഴിഞ്ഞദിവസം ഇയാൾ മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. ആംബുലൻസിൽ ശരീരം വീട്ടിലെത്തിച്ചു.

ഫർഹാനെ ആദ്യം പ്രവേശിപ്പിച്ച ആശുപത്രിയിൽ തങ്ങൾ 7 ലക്ഷം രൂപ അടച്ചിരുന്നെന്ന് മൊഹമ്മദ് ഫർഖാന്റെ മൂത്ത സഹോദരന്‍ മൊഹമ്മദ് ഇർഫാൻ പറഞ്ഞു. തങ്ങളുടെ കൈയിലെ പണം തീർന്നെന്ന് ആശുപത്രി അധികൃതരോട് പറഞ്ഞപ്പോഴാണ് ആൾ മരിച്ചതായി ഡോക്ടർമാർ പറഞ്ഞത്. സംഭവത്തിൽ അന്വേഷണമുണ്ടാകുമെന്ന് ലഖ്നൗ ചീഫ് മെഡിക്കൽ ഓഫീസർ നരേന്ദ്ര അഗർവാൾ അറിയിച്ചു.

രോഗി ഗുരുതരാവസ്ഥയിലാണെന്നും എന്നാൽ മസ്തിഷ്കമരണം സംഭവിച്ചിട്ടില്ലെന്നും മൊഹമ്മദ് ഫർഖാനെ ഇപ്പോൾ ചികിത്സിക്കുന്ന രാം മനോഹർ ലോഹ്യ ആശുപത്രിയിലെ ഡോക്ടർ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍