UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പള്ളിയിൽ നിന്നും തിരിച്ചുവരുന്ന യുവാവിനെ മർദ്ദിച്ച് ‘ജയ് ശ്രീരാം’ വിളിപ്പിച്ചു

പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

പള്ളിയിൽ പ്രാർത്ഥന കഴിഞ്ഞ് തിരിച്ചു വരികയായിരുന്ന യുവാവിനെ ക്രൂരമായി മർദ്ദിച്ച് ‘ജയ് ശ്രീരാം’, ‘ഭാരത് മാതാ കി ജയ്’ എന്നീ മുദ്രാവാക്യങ്ങൾ വിളിപ്പിച്ചു. ഗുഡ്ഗാവിലാണ് സംഭവം. ബിഹാറുകാരനായ 25കാരനാണ് മർദ്ദനവും മാനസിക പീഡനവുമേറ്റത്.

ആരാണ് ആക്രമണം നടത്തിയതെന്ന് ഇപ്പോഴും വ്യക്തമല്ല. പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

തെരഞ്ഞെടുപ്പു ഫലം വന്നതിനു പിന്നാലെ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങൾ ധാരാളമായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. മധ്യപ്രദേശിൽ ബീഫ് കൊണ്ടുപോകുന്നതായി ആരോപിച്ച് ഓട്ടോറിക്ഷ തടഞ്ഞി നിർത്തി ഒരു സ്ത്രീയടക്കം നാലുപേരെ ഹിന്ദുത്വ സംഘടനകളുടെ പ്രവർത്തകർ ആക്രമിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍