UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പ്രതിമകൾ നിർമിക്കാൻ 3000 കോടി നൽകിയ കേന്ദ്രം കേരളത്തെ അവഗണിച്ചു, ഇത് ഡാമുകൾ ഉണ്ടാക്കിയ ദുരന്തം : മേധാ പട്കർ

അതെ സമയം കേരളത്തിലേത് ഡാമുകളുണ്ടാക്കിയ ദുരന്തമാണെന്ന് മേധാ പട്കര്‍ പറഞ്ഞു. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് വീണ്ടും ചര്‍ച്ചയ്‌ക്കെടുക്കണം.

സമാനതകളില്ലാത്ത പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് സാമൂഹിക പ്രവര്‍ത്തകയായ മേധ പട്കര്‍. കുട്ടനാട്ടിലെ ദുരിതാശ്വാസ ക്യാംപുകള്‍ സന്ദര്‍ശിക്കവേയാണ് മേധാ പട്കര്‍ മാധ്യമങ്ങളോട് സംസാരിച്ചത്.

സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ പ്രതിമ നിര്‍മിക്കാന്‍ 3000 കോടി ചെലവഴിച്ച കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് വേണ്ട രീതിയില്‍ ഉള്ള സഹായങ്ങള്‍ നൽകുന്നില്ലെന്ന് മേധാ പട്കര്‍ കുറ്റപ്പെടുത്തി. പ്രളയം കൈകാര്യം ചെയ്ത രീതിയില്‍ കേരള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ തമിഴ്‌നാട് സര്‍ക്കാരിന്റേതിലും മികച്ചതാണെന്നും മേധാ പട്കര്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

അതെ സമയം കേരളത്തിലേത് ഡാമുകളുണ്ടാക്കിയ ദുരന്തമാണെന്ന് മേധാ പട്കര്‍ പറഞ്ഞു. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് വീണ്ടും ചര്‍ച്ചയ്‌ക്കെടുക്കണം. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 136 അടിയില്‍ നിര്‍ത്തുന്നതിനായി ഇരുസംസ്ഥാനത്തിലെയും ജനങ്ങള്‍ തമ്മില്‍ ചര്‍ച്ച നടത്തണമെന്നും മേധാ പട്കര്‍ മീഡിയവണിനോട് പറഞ്ഞു.

“ഇത് ശരിക്കും ഒരു ദേശീയ ദുരന്തം തന്നെയാണ്. വെള്ളപ്പൊക്കം ഡാമുകള്‍ ഉണ്ടാക്കിയതാണ്. ഡാമുകള്‍ വെള്ളപ്പൊക്കം തടയുന്നില്ല. അവ വെള്ളപ്പൊക്കമുണ്ടാക്കുകയാണ് ചെയ്യുന്നത്. ഇത് പലതവണ തെളിയിക്കപ്പെട്ടതാണ്. സാധനങ്ങള്‍ കിട്ടുന്നതിനു വേണ്ടി റോഡില്‍ കാത്തു നിന്ന് ട്രക്കുകള്‍ നിര്‍ത്തിക്കുന്നത് ഒരു ദിവസമായാലും ഒരാഴ്ചയായാലും കേരളത്തില്‍ ഇതിനു മുന്‍പ് ഒരിക്കലും കണ്ടിട്ടുള്ള ഒരു കാഴ്ചയല്ല. അവര്‍ കഠിനാധ്വാനം ചെയ്ത് പണമുണ്ടാക്കുന്ന ജനതയാണ്.” പരിസ്ഥിതി പ്രവർത്തക കൂടിയായ മേധ പട്കർ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍