UPDATES

ട്രെന്‍ഡിങ്ങ്

യുവാക്കളെ കെട്ടിയിട്ട് ബലാൽസംഗം ചെയ്തു; പ്രതികൾ സംസ്ഥാനം വിട്ടു

ഒരു പ്രണയവുമായി ബന്ധപ്പെട്ടാണ് അക്രമമെന്നാണ് സംശയം.

വടകരയിൽ യുവാക്കളെ നഗ്നരാക്കി ആക്രമിക്കുകയും പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കുകയും ചെയ്തു. മുട്ടുങ്ങല്‍ സ്വദേശി നജാഫ്, അഴിത്തല സ്വദേശികളായ ഷമ്മാദ്, അജ്നാസ്, മീത്തലങ്ങാടി സ്വദേശികളായ റഹീസ് എന്ന മൊയ്തീന്‍, അഫ്നാസ് എന്നിവരാണ് അക്രമം നടത്തിയതെന്ന് പൊലീസ് പറയുന്നു. ഇവർക്കെതിരെ കേസ്സെടുത്തിട്ടുണ്ട്.

അതെസമയം അക്രമം നടത്തിയ ആരെയും ഇതുവരെ പിടികൂടിയിട്ടില്ല. എല്ലാവരും ബെംഗളൂരുവിലേക്ക് കടന്നതായാണ് വിവരം. അക്രമിസംഘം തങ്ങൾ നടത്തിയ പീഡ‍നത്തിന്റെ ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നുണ്ട്. സൈബർ സെൽ ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിച്ചു വരുന്നു.

ഒരു ഓട്ടോഡ്രൈവറെയും സുഹൃത്തിനെയുമാണ് പീഡനത്തിനിരയാക്കിയത്. കഴിഞ്ഞ ഞായറാഴ്ച പുലർച്ചെയാണ് ഓട്ടം പോകാനുണ്ടെന്നു പറഞ്ഞ് ഓട്ടോ ഡ്രൈവറെ അക്രമികൾ വിളിച്ചു വരുത്തിയത്. മീത്തലങ്ങാടി പള്ളിക്കു സമീപത്തുള്ള ഒഴിഞ്ഞസ്ഥലത്തുകൊണ്ടുപോയി മർദ്ദിക്കുകയും പീഡനം നടത്തുകയും ചെയ്തു. ഓട്ടോ ഡ്രൈവറുടെ സുഹൃത്തിനെയും ഇവിടേക്ക് ഫോൺ ചെയ്ത് വരുത്തുകയായിരുന്നു. ഇദ്ദേഹത്തെയും പീഡനത്തിനിരയാക്കി.

ഒരു പ്രണയവുമായി ബന്ധപ്പെട്ടാണ് അക്രമമെന്നാണ് സംശയം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍