UPDATES

ട്രെന്‍ഡിങ്ങ്

ഗുജറാത്തിൽ സംഘപരിവാർ പരിപാടിയിൽ പ്രഭാഷകയായി മന്ത്രി കെകെ ശൈലജ പങ്കെടുത്തത് വിവാദമാകുന്നു

പരിപാടിയിൽ പങ്കെടുത്തതിന്റെ ചിത്രങ്ങൾ ശൈലജ ടീച്ചർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ആർഎസ്എസ്സിൽ അഫിലിയേറ്റ് ചെയ്ത സംഘടനയായ വിജ്ഞാന ഭാരതി ഗുജറാത്തിലെ അഹമ്മദാബാദിൽ സംഘടിപ്പിച്ച പരിപാടിയിൽ ആരോഗ്യമന്ത്രി കെകെ ശൈലജ പങ്കെടുത്തത് വിവാദമാകുന്നു. ആർഎസ്എസ്സിന്റെ സയൻസ് ഫോറമാണ് വിജ്ഞാന ഭാരതി. ഇവർ വർഷാവർഷം സംഘടിപ്പിക്കുന്ന വേൾഡ് ആയുർവ്വേദ കോൺഗ്രസ്സിൽ പങ്കെടുത്താണ് ശൈലജ ടീച്ചർ പ്രത്യേക പ്രഭാഷണം നടത്തിയത്.

പരിപാടിയിൽ പങ്കെടുത്തതിന്റെ ചിത്രങ്ങൾ ശൈലജ ടീച്ചർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ആയുർവ്വേദത്തെ ലോകമെമ്പാടും പ്രചരിപ്പിക്കാനും വളർത്താനുമാണ് വിജ്ഞാന ഭാരതി തുടങ്ങിയിട്ടുള്ളതെന്നാണ് സംഘടനയുടെ അവകാശവാദം. ഇന്ത്യയിൽ 23 സംസ്ഥാനങ്ങളിൽ ഇവർക്ക് യൂണിറ്റുണ്ട്. മുൻ ഐഎസ്ആർഒ ചെയർമാൻ ജി മാധവൻ നായർ ഈ സംഘടനയിൽ പ്രധാനിയാണ്. നേരത്തെ സ്വദേശി സയൻസ് മൂവ്മെന്റ് എന്നായിരുന്നു ഈ സംഘടനയുടെ പേര്. ബെംഗളൂരുവിലെ ഇന്ത്യൻ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ (ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട്) ആണ് സംഘടനയുടെ പിറവിയെന്ന് വിക്കിപീഡിയ പറയുന്നു.

സംഘപരിവാറിന്റെ വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്ന സംഘടനകളുടെ കൂട്ടത്തിലാണ് വിജ്ഞാന ഭാരതി ഉൾപ്പെടുന്നത്. ഏകൽ വിദ്യാലയ, സരസ്വതി ശിശു മന്ദിർ, വിദ്യാ ഭാരതി, വിജ്ഞാന ഭാരതി എന്നീ സംഘടനകളാണ് ഇക്കൂട്ടത്തിലുള്ളത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍