UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കെ ഭാസ്‌കരന്‍ തല്ലുന്നയാളായിരുന്നെങ്കില്‍ ഞാനിപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യയായി ഉണ്ടാകില്ലായിരുന്നു; മന്ത്രി കെ കെ ശൈലജ

രാഷ്ട്രീയ ജീവതത്തില്‍ ഇത്രയേറെ വിഷമം ഉണ്ടാക്കിയ വേറൊന്നുമില്ല

മട്ടന്നൂര്‍ നഗരസഭ ചെയര്‍മാനും തന്റെ ഭര്‍ത്താവുമായ കെ ഭാസ്‌കരന്‍ ശുണ്ഠി കൂടുതലുള്ള ആളാണ്. പക്ഷേ അദ്ദേഹം ആരെയും തല്ലിയിട്ടില്ലെന്നും മന്ത്രി കെ കെ ശൈലജ. മഹിള അസോസിയേഷന്‍ നേതാവിനെ ഭാസ്‌കരന്‍ തല്ലിയെന്ന വാര്‍ത്തയോട് മട്ടന്നൂരില്‍ നടന്ന എല്‍ഡിഎഫ് പൊതുയോഗത്തില്‍ പ്രതികരിക്കുമ്പോഴായിരുന്നു മന്ത്രി ഇങ്ങനെ പറഞ്ഞത്.

തന്റെ ഭര്‍ത്താവ് ശുണ്ഠി കൂടുതലുള്ള ആളാണ്. അദ്ദേഹത്തിന്റെ വഴക്ക് കേള്‍ക്കാത്ത മട്ടന്നൂരിലെ സിപിഎം പ്രവര്‍ത്തകര്‍ കുറവാണ്. എന്നാല്‍ വഴക്കു കൂടിയവര്‍ ശത്രുവായി പെരുമാറുന്നത് ഇതുവരെ കണ്ടിട്ടില്ല. ദേഷ്യം മൂലം ആരെയും അടിച്ചതായും അറിയില്ല. തല്ലുമായിരുന്നെങ്കില്‍ താന്‍ അദ്ദേഹത്തിന്റെ ഭാര്യയായി ഉണ്ടാകുമായിരുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.

പാര്‍ട്ടി പ്രവര്‍ത്തകയെ ഭര്‍ത്താവ് തല്ലിയെന്ന വ്യാജവാര്‍ത്ത വ്യക്തിപരമായി വളരെയേറെ പ്രയാസമുണ്ടാക്കി. രാഷ്ട്രീയജീവിതത്തില്‍ ഇത്രയേറെ വിഷമം ഉണ്ടാക്കിയ കാര്യം വേറെയില്ലെന്നും മന്ത്രി പറഞ്ഞു. സ്ത്രീപുരുഷവ്യത്യസമില്ലാതെ എല്ലാവരോടും സൗഹൃദം പുലര്‍ത്തുന്നയാളാണ് ഭാസ്‌കരന്‍ എന്നും തെരഞ്ഞെടുപ്പ് ദിവസം മാനസികസമ്മര്‍ദ്ദത്തിലായതിനാല്‍ ഷീലയോട്(തല്ലിയെന്നു വാര്‍ത്തകളില്‍ വന്ന പാര്‍ട്ടി പ്രവര്‍ത്തക) അല്‍പം കടുപ്പത്തില്‍ സംസാരിക്കുക മാത്രമാണ് ചെയ്തതെന്നും മന്ത്രി പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍