UPDATES

ന്യൂസ് അപ്ഡേറ്റ്സ്

“കേന്ദ്രം സഹായിക്കുന്നത് അൽപാൽപമെന്ന് മേഴ്സിക്കുട്ടിയമ്മ; രക്ഷാപ്രവർത്തനം നടത്താൻ ഈ സന്നാഹങ്ങൾ പോര; മത്സ്യബന്ധന ബോട്ടുകൾ കൊണ്ടുള്ള രക്ഷാപ്രവർത്തനം പര്യാപ്തമല്ല”

ചെങ്ങന്നൂരിലെ സ്ഥിതി അതീവഗുരുതരമാണെന്ന ചെങ്ങന്നൂർ എംഎൽഎ സജി ചെറിയാൻ പറയുന്നത് യാഥാർത്ഥ്യമാണെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.

കേന്ദ്രത്തിനോട് പലവട്ടം ആവശ്യപ്പെട്ടിട്ടും സന്നാഹങ്ങൾ അൽപാൽപ്പം മാത്രമേ നൽകുന്നുള്ളൂവെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. അഞ്ചോ പത്തോ ഹെലികോപ്റ്ററുകൾ കൊണ്ട് എങ്ങനെയാണ് കുടുങ്ങിക്കിടക്കുന്ന പതിനായിരങ്ങളെ രക്ഷിക്കുകയെന്ന് അവർ ചോദിച്ചു. പട്ടിണിയിലാണ് കുടുങ്ങിക്കിടക്കുന്നവര്‍ വീണിരിക്കുന്നത്.

നിലവിൽ മത്സ്യബന്ധനബോട്ടുകള്‍ ഉപയോഗിച്ച് മത്സ്യത്തൊഴിലാളികൾ നടത്തുന്ന രക്ഷാപ്രവർത്തനം കൊണ്ട് കാര്യങ്ങളെല്ലാം നടക്കില്ലെന്ന് മന്ത്രി പറഞ്ഞു. തരാമെന്ന് പറഞ്ഞ ഉപകരണങ്ങളെല്ലാം കേന്ദ്രം നൽകുന്നില്ലെന്നും മേഴ്സിക്കുട്ടിയമ്മ അറിയിച്ചു.

ചെങ്ങന്നൂരിലെ സ്ഥിതി അതീവഗുരുതരമാണെന്ന ചെങ്ങന്നൂർ എംഎൽഎ സജി ചെറിയാൻ പറയുന്നത് യാഥാർത്ഥ്യമാണെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. സൈന്യത്തിന്റെ ഇടപെടൽ അത്യാവശ്യമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍