UPDATES

ട്രെന്‍ഡിങ്ങ്

നിപ: വിവരങ്ങളറിയാൽ മൊബൈൽ ആപ്ലിക്കേഷൻ; കോഴിക്കോട് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങാൻ ആരോഗ്യവകുപ്പ്

നിപ രോഗബാധ സംബന്ധിച്ച് സമൂഹത്തെ ഭീതിയിലാക്കാതെ പ്രതിരോധ നടപടികളും മുൻകരുതലുകളും എടുത്ത സംസ്ഥാന ആരോഗ്യവകുപ്പിന് ഇന്നലെ നടന്ന സർവ്വകക്ഷിയ യോഗത്തിൽ പ്രശംസ.

നിപ രോഗബാധ സംബന്ധിച്ച് സമൂഹത്തെ ഭീതിയിലാക്കാതെ പ്രതിരോധ നടപടികളും മുൻകരുതലുകളും എടുത്ത സംസ്ഥാന ആരോഗ്യവകുപ്പിന് ഇന്നലെ നടന്ന സർവ്വകക്ഷിയ യോഗത്തിൽ പ്രശംസ. ടി.പി. രാമകൃഷ്ണന്‍, എ.കെ. ശശീന്ദ്രന്‍, എം.പി.മാരായ മുല്ലപ്പള്ളിരാമചന്ദ്രന്‍, എം.കെ. രാഘവന്‍, ജില്ലയിലെ എം.എല്‍.എ.മാര്‍ തുടങ്ങിയവര്‍ യോഗത്തിൽ പങ്കെടുത്തിരുന്നു.

അതെസമയം, നിപ വൈറസ്സിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങൾ ജനങ്ങളിലെത്തിക്കാനും പ്രതിരോധപ്രവർത്തനങ്ങളിൽ ജനങ്ങളെ പങ്കാളികളാക്കാനും ആരോഗ്യവകുപ്പ് പുതിയൊരു മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി. കോഴിക്കോട് ജില്ലാ ഭരണകൂടവുമായി സഹകരിച്ചാണ് ആപ്പ് പുറത്തിറക്കിയത്. നിലവിൽ ഈ ആപ്പിന്റെ സേവനം കോഴിക്കോട് മാത്രമാണ് ലഭ്യമാകുക.

സോഷ്യൽ മീഡിയ വഴി വൈറസ്സിനെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചചരിപ്പിക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് ഈ നടപടി. പ്ലേസ്റ്റോറിൽ നിന്നും ആപ്പ്സ്റ്റോറിൽ നിന്നും NipahApp.Qkopy.com എന്ന ഈ ആപ്പ് ഡൗൺലോഡ് ചെയ്തെടുക്കാനാകും.

ആപ്ലിക്കേഷൻ പ്രവർത്തിക്കാൻ 7592808182 എന്ന മൊബൈൽ നമ്പർ ഫോണിൽ സേവ് ചെയ്യണം. ഇത് ആപ്ലിക്കേൽനു വേണ്ടി മാത്രമുള്ള നമ്പരായതിനാൽ വിളിച്ചാൽ കിട്ടില്ല. വിവരങ്ങൾ നേരിട്ടറിയാൻ 0495 2376063 എന്ന നമ്പരിൽ ബന്ധപ്പെടണം.

ആരോഗ്യവകുപ്പിന്റെ കണക്കുകളനുസരിച്ച് 29 പേരാണ് നിപ ലക്ഷണങ്ങളോടെ ചികിത്സയിലുള്ളത്.

ഇതിനിടെ നിപ ബാധിച്ച് മരിച്ച സാബിത്തിനെക്കുറിച്ച് സ്ഥിരീകരണമില്ലാത്ത വാർത്തകൾ ഒരു മാധ്യമം പ്രചരിപ്പിക്കുന്നുണ്ട്. വൈറസ് ബാധ ആദ്യമുണ്ടായ കുടുംബത്തിലെ സാബിത്തിന് ഈ രോഗം മലേഷ്യയിൽ നിന്നും പകർന്നതാണെന്നും അവിടെ ചികിത്സയിലുണ്ടായിരുന്ന സാബിത്തിനെ പിന്നീട് നാട്ടിലേക്ക് കൊണ്ടു വരികയായിരുന്നുവെന്നുമാണ് ഈ മാധ്യമത്തിന്റെ പ്രചാരണം. ഇത് ചില ഓൺലൈൻ മാധ്യമങ്ങളും ഏറ്റെടുത്തിട്ടുണ്ട്. ഈ വാർത്ത അടിസ്ഥാനരഹിതമാണെന്ന് ബന്ധുക്കൾ സാക്ഷ്യപ്പെടുത്തുന്നു. ദുബൈയിലായിരുന്ന സാബിത്ത് അൾസറിനെത്തുടർന്നാണ് ആറുമാസം മുമ്പ് വീട്ടിലെത്തിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍