UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കേരളത്തിന് സഹായം: മോദിയുമായി യുഎഇ ഡെപ്യൂട്ടി സുപ്രീം കമാൻഡർ സംസാരിച്ചു

നൂറുകണക്കിനാളുകൾ കൊല്ലപ്പെടുകയും പതിനായിരങ്ങൾ അഭയാർത്ഥികളാകുകയും ചെയ്ത ദുരന്തത്തിൽ തങ്ങളുടെ സഹായ സന്നദ്ധതയും രാജകുമാരൻ പ്രധാനമന്ത്രിയെ അറിയിച്ചു.

കേരളത്തിലെ പ്രളയക്കെടുതിയിൽ സഹായം നല്‍കുന്നത് സംബന്ധിച്ച് അബുദാബി രാജകുമാരനും രാജകുമാരനും യുഎഇ സായുധസേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡന്ററുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സയ്യിദ് അൽ നഹ്യാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സംസാരിച്ചു. കേരളത്തിന് നൽകാമെന്ന് യുഎഇ തീരുമാനിച്ചിട്ടുള്ള തുക സ്വീകരിക്കാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ നിലപാടെടുത്തതിന്റെ പശ്ചാത്തലത്തിലാണ് ഇരുവരുടെയും ചർച്ച.

ഫോണിൽ നടത്തിയ ചർച്ചയിൽ രാജ്യം നേരിടുന്ന മഹാദുരന്തത്തിൽ തനിക്കുള്ള ദുഖം ഷെയ്ഖ് മുഹമ്മദ് ബിൻ സയ്യിദ് അൽ നഹ്യാൻ മോദിയെ അറിയിച്ചു. നടന്നുകൊണ്ടിരിക്കുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങളെക്കുറിച്ച് ആരായുകയും ചെയ്തു അദ്ദേഹം.

നൂറുകണക്കിനാളുകൾ കൊല്ലപ്പെടുകയും പതിനായിരങ്ങൾ അഭയാർത്ഥികളാകുകയും ചെയ്ത ദുരന്തത്തിൽ തങ്ങളുടെ സഹായ സന്നദ്ധതയും രാജകുമാരൻ പ്രധാനമന്ത്രിയെ അറിയിച്ചു. ഇരുരാജ്യങ്ങളുമായും ജനങ്ങളുമായും തങ്ങൾക്കുള്ള പ്രത്യേകമായ ബന്ധമാണ് യുഎഇയുടെ പ്രതികരണത്തിലൂടെ പ്രതിഫലിപ്പിക്കപ്പെട്ടതെന്ന് രാജകുമാരൻ പിന്നീട് പ്രതികരിച്ചു.

ഇന്ത്യൻ പ്രധാനമന്ത്രിയുമായി താൻ സംസാരിച്ചുവെന്ന കാര്യം രാജകുമാരൻ പിന്നീട് ട്വിറ്റർ വഴി അറിയിച്ചു. അതെസമയം, വിഷയത്തിൽ കേന്ദ്ര സർക്കാർ മൗനം തുടരുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍