UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പികെ ശശിക്കൊപ്പം വേദി പങ്കിടാനില്ല; സർഗ്ഗവിദ്യാലയം ഉദ്ഘാടനത്തിൽ നിന്ന് എംടി പിന്മാറി

പങ്കെടുക്കാത്തതിനു പിന്നിൽ വ്യക്തിപരമായ കാരണങ്ങളാണെന്നാണ് സംഘാടകരെ എംടി അറിയിച്ചിട്ടുള്ളത്.

പാലക്കാട് വെള്ളിനേഴി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സർക്കാർ സംഘടിപ്പിക്കുന്ന ‘സർഗവിദ്യാലയം’ പരിപാടിയുടെ സംസ്ഥാനതല ഉദാഘാടനത്തിൽ നിന്ന് എഴുത്തുകാരൻ എംടി വാസുദേവൻ നായർ പിൻവാങ്ങി. ലൈംഗികാരോപണ വിധേയനായ സിപിഎം നേതാവും എംഎൽഎയുമായ പികെ ശശിക്കൊപ്പം വേദി പങ്കിടുന്നതിലുള്ള വൈമുഖ്യമാണ് ഈ പിന്മാറ്റത്തിനു പിന്നിലെന്ന് സൗത്ത് ലൈവ് റിപ്പോര്‍ട്ട് പറയുന്നു.

പരിപാടിയിൽ പങ്കെടുക്കാത്തതിനു പിന്നിൽ വ്യക്തിപരമായ കാരണങ്ങളാണെന്നാണ് സംഘാടകരെ എംടി അറിയിച്ചിട്ടുള്ളത്. പരിപാടിയുടെ ഉദ്ഘാടകൻ എംടിയും അധ്യക്ഷൻ പികെ ശശിയുമായിരുന്നു. പ്രവര്‍ത്തനോദ്ഘാടനം മന്ത്രി സി രവീന്ദ്രനാഥും നിര്‍വഹിക്കുമെന്നാണ് അറിയിച്ചിരുന്നത്.

പീഡന ആരോപണം നേരിടുന്ന പികെ ശശിക്കൊപ്പം വേദി പങ്കിടുന്നതിനെതിരെ നിരവധി കത്തുകൾ എംടിക്ക് ലഭിച്ചിരുന്നെന്നാണ് അറിയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍