UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഹർത്താലിനു നേരെ ജനരോഷം; ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

സെക്രട്ടേറിയറ്റിനടുത്ത് വേണുഗോപാലൻ നായർ എന്നയാൾ ജീവിതനൈരാശ്യത്താൽ ആത്മഹത്യ ചെയ്ത സംഭവം മോദി എടുത്തു പറഞ്ഞു.

ബിജെപി വെള്ളിയാഴ്ച ആഹ്വാനം ചെയ്ത ഹർത്താലിനു നേരെ വൻ ജനരോഷം. തിരുവനന്തപുരത്തും കോഴിക്കോടും കടയടപ്പിക്കാനെത്തിയ ഹർത്താലനുകൂലികൾക്ക് പ്രതിഷേധത്തെ തുടർന്ന് പിൻവാങ്ങേണ്ടി വന്നതായി മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. സെക്രട്ടേറിയറ്റിനടുത്ത് ആത്മഹത്യ ചെയ്ത വേണുഗോപാലൻ‌ നായർ എന്നയാൾ തങ്ങളുടെ പ്രവർത്തകനാണെന്ന് അവകാശപ്പെട്ടാണ് ബിജെപി ഹര്‍ത്താൽ നടത്തിയത്.

പലയിടങ്ങളിലും സ്വകാര്യ വാഹനങ്ങൾ ഓടുകയും കടകൾ തുറക്കുകയും ചെയ്തു. സർക്കാർ ഓഫീസുകളും പൊതുമേഖലാ സ്ഥാപനങ്ങളും തുറന്നു പ്രവർത്തിച്ചു.

അതെസമയം ഹർത്താലിനെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തു വന്നു. ഹർത്താൻ നടത്താൻ ബിജെപി നിർ‍ബന്ധിതമായതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. നമോ ആപ്പ് വഴി ആറ്റിങ്ങൽ, കൊല്ലം, മാവേലിക്കര, പത്തനംതിട്ട, ആലപ്പുഴ മണ്ഡലങ്ങളിലെ പ്രവർത്തകരോട് സംവദിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ കമ്മ്യൂണിസ്റ്റുകാരുടെയും കോൺഗ്രസ്സിന്റെയും ഭരണം അഴിമതിയുടെ മാതൃകയാണെന്ന് മോദി പറഞ്ഞു. സെക്രട്ടേറിയറ്റിനടുത്ത് വേണുഗോപാലൻ നായർ എന്നയാൾ ജീവിതനൈരാശ്യത്താൽ ആത്മഹത്യ ചെയ്ത സംഭവം മോദി എടുത്തു പറഞ്ഞു. ‘പ്രവർത്തകർ’ ഇത്തരത്തിലുള്ള കടുത്ത നിലപാട് എടുക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ ഹർത്താലിനെതിരെ പ്രതിഷേധമുണ്ടായി. എറണാകുളത്ത് ഗതാഗതമേഖലയിൽ ജോലി ചെയ്യുന്നവർ വായ മൂടിക്കെട്ടി പ്രതിഷേധ പ്രകടനം നടത്തി. മെട്രോ സർവ്വീസ് നടന്നു. ഓട്ടോറിക്ഷകളും ഓടി. അതെസമയം പാലക്കാട് ബിജെപി ഹർത്താലിനിടെ അക്രമ സംഭവങ്ങളുണ്ടായി. ഡിപ്പോയിൽ നിര്‍ത്തിയിട്ട ബസ്സിനു നേരെ പ്രവർത്തകർ കല്ലെറിയുകയുണ്ടായി. നീറ്റ് പരീക്ഷകൾക്കെത്തിയവരും പിഎസ്‌സി അഭിമുഖത്തിനെത്തിയവരും വലഞ്ഞു.

സിപിഎമ്മിന്റെ ശ്രമഫലമായി ഒരാചാരം കൂടി ലംഘിക്കപ്പെടുന്നു; കേരളത്തിലെ ആചാരസംരക്ഷകർ അറിയുന്നില്ലേ ഇതൊന്നും?

എനിക്ക് സമൂഹത്തോട് വെറുപ്പാണ്; ജനങ്ങൾ ചെയ്തു കൂട്ടുന്നതു കാരണമാണ് ഞാൻ സ്വയം പെട്രോൾ ഒഴിച്ച് കത്തിച്ചത്: വേണുഗോപാലൻ നായരുടെ മരണമൊഴി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍