UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘പിസി ജോർജ് മുഴുവൻ എംഎൽഎമാർക്കും അപമാനം’; നടപടിക്കൊരുങ്ങി ദേശീയ വനിതാ കമ്മീഷൻ

ജോർജിനെതിരെ കർശന നടപടി സ്വീകരിക്കാൻ ഡിജിപി ലോകനാഥ് ബഹറയ്ക്ക് കത്തെഴുതുമെന്നും അവർ പറഞ്ഞു.

പൂഞ്ഞാറുകാരുടെ എംഎൽഎ പിസി ജോർജ് മുഴുവൻ നിയമസഭാ സാമാജികർക്കും അപമാനമാണെന്ന് ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖാ ശർമ. അസഭ്യവർഷം നടത്തുന്നതിൽ എംഎൽഎ മിടുക്കനാണെന്നും അവർ പറഞ്ഞു. ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലൈംഗികപീഡന പരാതി നൽകിയ കന്യാസ്ത്രീയെ ജോർജ് തെറി വിളിച്ച സംഭവത്തില്‍ നടപടിയെടുക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

കോട്ടയത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് പിസി ജോർജ് അധിക്ഷേപം ചൊരിഞ്ഞത്. ഇരയെ സഹായിക്കാൻ ചുമതലയുള്ള സാമാജികർ ഇത്തരം അധിക്ഷേപങ്ങൾ ചൊരിയുന്നത് ലജ്ജാകരമാണെന്ന് രേഖാ ശർമ പറഞ്ഞു. ജോർജിനെതിരെ കർശന നടപടി സ്വീകരിക്കാൻ ഡിജിപി ലോകനാഥ് ബഹറയ്ക്ക് കത്തെഴുതുമെന്നും അവർ പറഞ്ഞു.

12 തവണ പീഡനത്തിനിരയായിട്ട് പതിമൂന്നാം തവണയും പീഡനം നടന്നപ്പോഴാണ് കന്യാസ്ത്രീ പരാതി നൽകിയതെന്നും ഇതിൽ ദുരൂഹതയുണ്ടെന്നും പിസി ജോർജ് പറഞ്ഞിരുന്നു. ഫ്രാങ്കോയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം സഭാംഗങ്ങളായ അഞ്ച് കന്യാസ്ത്രീകളും ഇരയായ കന്യാസ്ത്രീയുടെ കുടുംബാംഗങ്ങളും നിരാഹാരസമരം നടത്തിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍