UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വിലക്ക് ലംഘിച്ച് ദേശീയ പതാക ഉയര്‍ത്തല്‍; ആര്‍എസ്എസ് മേധാവിക്കെതിരേ നിയമ നടപടിയുണ്ടായേക്കും

ദേശീയ പതാക ഉയര്‍ത്തിയതിനു ശേഷം വന്ദേമാതരം ചൊല്ലിയതായും പരാതി

സ്വാതന്ത്രദിനത്തില്‍ ജില്ല കളക്ടറുടെ വിലക്ക് ലംഘിച്ച് എയ്ഡഡ് സ്‌കൂളില്‍ ദേശീയ പതാക ഉയര്‍ത്തിയതിനെതിരേ ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിനെതിരേ നിയമനടപടികള്‍ സ്വീകരിക്കാനൊരുങ്ങി പൊലീസ്. എയ്ഡഡ് സ്‌കൂളുകളില്‍ രാഷ്ട്രീയ-സംഘടന നേതാക്കള്‍ ദേശീയ പതാക ഉയര്‍ത്തുന്നത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാണിച്ചാണ് കളക്ടര്‍ നോട്ടീസ് നല്‍കിയത്. ജനപ്രതിനിധികള്‍ക്കോ പ്രധാനാധ്യാപകനോ പതാക ഉയര്‍ത്താന്‍ അവകാശമുള്ളൂ എന്നു സര്‍ക്കാര്‍ സര്‍ക്കുലര്‍ ഉണ്ടായിരുന്നു. ഇതുപ്രകാരം ഇന്നലെ രാത്രി സ്‌കൂള്‍ മാനേജ്‌മെന്റിനും ആര്‍എസ്എസിനും കളക്ടര്‍ നോട്ടീസ് നല്‍കി. എന്നാല്‍ ഈ വിലക്ക് ലംഘിച്ചാണ് മോഹന്‍ ഭാഗവത് ഇന്നു സ്‌കൂളില്‍ പതാക ഉയര്‍ത്തിയത്. ആര്‍എസ്എസ് ആഭിമുഖ്യമുള്ള മാനേജ്‌മെന്റിന്റെ നിയന്ത്രണത്തിലുള്ള പാലക്കാട് മുത്താംന്തറ കര്‍ണകിയമ്മന്‍ സ്‌കൂളിലാണ് ആര്‍എസ്എസ് സര്‍സംഘചാലക് ആയ മോഹന്‍ ഭാഗവത് ദേശീയ പതാക ഉയര്‍ത്തിയത്.

അതേസമയം ചടങ്ങില്‍ ദേശീയഗാനത്തിനു പകരം വന്ദേമാതാരം ആണ് ചൊല്ലിയതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ദേശീയ പതാക ഉയര്‍ത്തിയ ശേഷം ദേശീയ ഗാനമാണ് ചൊല്ലേണ്ടതെന്നും വന്ദേമാതരം ചൊല്ലിയാല്‍ അത് നാഷണല്‍ ഫഌഗ് കോഡിന്റെ ലംഘനമാണെന്നും ചൂണ്ടിക്കാണിക്കുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍