UPDATES

ട്രെന്‍ഡിങ്ങ്

‘സ്ത്രീകൾ പതിനെട്ടാം പടി കയറട്ടെ’; ശബരിമല സമരത്തെ തള്ളി ദേശീയ വനിതാ കമ്മീഷൻ

സ്ത്രീകള്‍ തെരുവിലിറങ്ങി സമരം ചെയ്യുന്നതിന്‍റെ ഉദ്ദേശ ശുദ്ധി മനസിലാകുന്നില്ലെന്നും രേഖ ശര്‍മ്മ കൂട്ടിച്ചേര്‍ത്തു.

ശബരിമലയില്‍ എല്ലാ വിഭാഗം സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചതിനെതിരെ നടക്കുന്ന സമരത്തെ തള്ളി ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ രംഗത്ത്. സ്ത്രീ പ്രവേശന വിഷയത്തില്‍ വിധി മറികടക്കാന്‍ നിയമ നിര്‍മാണം ആവശ്യമില്ലെന്ന് പറഞ്ഞ രേഖ ശര്‍മ സ്ത്രീകള്‍ മല കയറട്ടെയെന്നും അഭിപ്രായപ്പെട്ടു. സ്തീകളുടെ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നത് ശരിയല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇതാദ്യമായാണ് ശബരിമല സ്ത്രീ പ്രവേശനത്തെ കുറിച്ചുള്ള സുപ്രീം കോടതി വിധിയിൽ വനിതാ കമ്മീഷൻ തങ്ങളുടെ നിലപാട് വ്യക്തമാക്കുന്നത്.

സുപ്രീംകോടതി വിധിക്കെതിരെ റിവ്യു ഹര്‍ജി നല്‍കണമെന്നും നിയമ നിര്‍മാണം നടത്തണമെന്നുമുള്ള ആവശ്യങ്ങളെയും അവര്‍ വിമര്‍ശിച്ചു. സ്ത്രീകള്‍ തെരുവിലിറങ്ങി സമരം ചെയ്യുന്നതിന്‍റെ ഉദ്ദേശ ശുദ്ധി മനസിലാകുന്നില്ലെന്നും രേഖ ശര്‍മ്മ കൂട്ടിച്ചേര്‍ത്തു. ശബരിമലയില്‍ പോകണമെന്ന് ആരെയും നിര്‍ബന്ധിക്കുന്നില്ലല്ലോയെന്ന് ചൂണ്ടികാട്ടിയ അവര്‍ പോകണം എന്ന് താല്‍പര്യമുള്ളവരെ എതിര്‍ക്കുന്നതെന്തിനാണെന്നും ചോദിച്ചു.

നേരത്തെ ശബരിമലയില്‍ പോകുന്ന സ്ത്രീകള്‍ക്ക് സംരക്ഷണം ഒരുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ ആവശ്യപ്പെട്ടിരുന്നു.‘ക്ഷേത്രത്തില്‍ പോകുന്നവര്‍ക്ക് പോകാം. പള്ളിയില്‍ പോകുന്നവര്‍ക്ക് പോകാം. ശബരിമലയില്‍ പോകേണ്ടവര്‍ക്ക് പോകാം, പോകാതിരിക്കാം.’

അങ്ങനെ പോകുന്ന സന്ദര്‍ഭത്തില്‍ സ്ത്രീകള്‍ക്ക് പരിരക്ഷ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് എം.സി ജോസഫൈന്‍ ആവശ്യപ്പെട്ടിരുന്നു.

പിന്നോട്ട് നട(ത്തി)ക്കുന്ന കേരളം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍