UPDATES

വിദേശം

നവാസ് ഷെരീഫിന്റെ പൊതുപ്രവര്‍ത്തന അയോഗ്യത ആജീവനാന്തമെന്ന് പാക് സുപ്രീംകോടതി

ഒരു പാർലമെന്റ് മെമ്പർ സാദിഖും അമീനും (സത്യസന്ധനും സദാചാരപരതയുള്ളയാളും) ആയിരിക്കണമെന്ന് ഈ വകുപ്പ് ആവശ്യപ്പെടുന്നു.

അധികാരത്തിൽ തിരിച്ചുവരാമെന്ന മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മോഹങ്ങൾക്ക് കനത്ത തിരിച്ചടി നൽകി പാകിസ്താൻ സുപ്രീംകോടതി. പാനമ പേപ്പേഴ്സ് കേസിൽ നവാസ് ഷെരീഫിനെ പൊതുപ്രവർത്തനത്തിൽ നിന്നും കഴിഞ്ഞവർഷം അയോഗ്യനാക്കിയിരുന്നു. ഇത് ആജീവനാന്ത കാലത്തേക്കുള്ളതാണെന്ന് കോടതി വ്യക്തമാക്കി. ഇനിയൊരു സർക്കാർ സംവിധാനത്തിലും ഒരു ചുമതലയും വഹിക്കാൻ ഷെരീഫിനാകില്ല.

പാകിസ്താന്‍ ഭരണഘടനയിലെ 62 (1)(f) വകുപ്പ് പ്രകാരമാണ് ഈ വിധി പുറപ്പെടുവിച്ചിരിക്കുന്നത്. പാകിസ്താൻ പാർലമെന്റ് മെമ്പർ ആയിരിക്കുന്നതിനുള്ള അടിസ്ഥാനപരമായ യോഗ്യതകളാണ് ഈ വകുപ്പ് പ്രസ്താവിക്കുന്നത്. ഒരു പാർലമെന്റ് മെമ്പർ സാദിഖും അമീനും (സത്യസന്ധനും സദാചാരപരതയുള്ളയാളും) ആയിരിക്കണമെന്ന് ഈ വകുപ്പ് ആവശ്യപ്പെടുന്നു.

അയോഗ്യതയുടെ കാലയളവ് സംബന്ധിച്ച വാദം കേട്ട സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ച് ഐകകണ്ഠ്യേനയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

2017 ജൂലൈ മാസത്തിലാണ് പാനമ അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ കോടതിയിടപെടലിനെത്തുടർന്ന് നവാസ് ഷെരീഫ് അധികാരത്തിൽ നിന്ന് പുറത്താകുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍