UPDATES

ട്രെന്‍ഡിങ്ങ്

നിപ: ‍ഡോ. കഫീൽ ഖാനെ കേരളത്തിലേക്ക് സ്വാഗതം ചെയ്ത് പിണറായി വിജയൻ

സ്വന്തം ആരോഗ്യമോ ജീവനോ പരിഗണിക്കാതെ അർപ്പണബോധത്തോടെ സേവനമനുഷ്ഠിക്കുന്ന ധാരാളം ‍ഡോക്ടർമാരുണ്ടെന്നും അവരിലൊരാളായാണ് കഫീൽ ഖാനെ താൻ കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിപ വൈറസ് ബാധ കണ്ടെത്തിയ കോഴിക്കോട് സേവനമനുഷ്ഠിക്കാൻ സന്നദ്ധതയറിയിച്ചുള്ള ഡോ. കഫീൽഖാന്റെ ട്വിറ്റർ സന്ദേശത്തിന് മുഖ്യമന്ത്രിയുടെ മറുപടി. കഫീൽ‌ഖാന്റെ അർപ്പണബോധത്തിന് നന്ദിയറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ പോസ്റ്റിട്ടു.

കോഴിക്കോട് ജില്ലയിൽ സേവനമനുഷ്ഠിക്കാൻ സന്നദ്ധനാണെന്നും തനിക്കതിന് അവസരം നൽകണമെന്നും കാണിച്ചാണ് ഡോ. കഫീൽ ഖാൻ ട്വീറ്റ് ചെയ്തത്. സ്വന്തം ആരോഗ്യമോ ജീവനോ പരിഗണിക്കാതെ അർപ്പണബോധത്തോടെ സേവനമനുഷ്ഠിക്കുന്ന ധാരാളം ‍ഡോക്ടർമാരുണ്ടെന്നും അവരിലൊരാളായാണ് കഫീൽ ഖാനെ താൻ കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സഹജീവികളോടുള്ള സ്നേഹമാണ് അവർക്ക് എല്ലാറ്റിലും വലുത്.

നിപ വൈറസ് ബാധയുണ്ടായ പ്രദേശത്ത് രോഗം നിയന്ത്രിക്കുന്നതിന് സർക്കാരിനെ സഹായിക്കാൻ നിരവധി പേർ സന്നദ്ധരായി എത്തിയിട്ടുണ്ടെന്ന് പിണറായി അറിയിച്ചു. കഫീൽ ഖാനെപ്പോലുള്ളവർക്ക് കേരളത്തിൽ പ്രവർത്തിക്കാൻ അവസരം നൽകുന്നതിൽ സന്തോഷമേയുള്ളൂ. ഇങ്ങനെ സന്നദ്ധതയുള്ള മറ്റ് ആരോഗ്യപ്രവർത്തകരും ആരോഗ്യലവകുപ്പ് ഡയറക്ടറുമായോ മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ടുമായോ ബന്ധപ്പെടണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

കേരളത്തിനു പുറത്ത് ജോലി ചെയ്യുന്ന പ്രഗൽഭരായ മലയാളികളായ ഡോക്ടർമാരിൽ ചിലർ ഇതിനകം കോഴിക്കോട്ടെത്തിയിട്ടുണ്ടെന്നും പിണറായി വിജയൻ അറിയിച്ചു. അവരോടെല്ലാം നന്ദി അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

നിപ വൈറസ്; കോഴിക്കോട്ട് സേവനം ചെയ്യാന്‍ അവസരം നല്‍കണം; പിണറായിയോട് ഖൊരഖ്പൂരിലെ ഡോ. കഫീല്‍ഖാന്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍