UPDATES

ട്രെന്‍ഡിങ്ങ്

#MainBhiChowkidar പ്രചാരണത്തില്‍ പങ്കെടുത്തതിന് ‘നീരവ് മോദി’ക്ക് നന്ദി പറഞ്ഞ് നരേന്ദ്രമോദി

രാഹുലിനെ പൂട്ടാനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തുടങ്ങിവെച്ച പ്രചാരണ പരിപാടിയാണ് #MainBhiChowkidar ഹാഷ്ടാഗ് കാംപൈൻ. ‘ഞാനും കാവൽക്കാരനാണ്’ എന്ന ഈ പ്രചാരണ മുദ്രാവാക്യം രാഹുലിന്റെ ‘കാവല്‍ക്കാരൻ കള്ളനാണ്’ എന്ന, ഇതിനകം ഏറ്റെടുക്കപ്പെട്ട പ്രചാരണ മുദ്രാവാക്യത്തിന് എതിരായി സൃഷ്ടിച്ചതാണ്. രാജ്യത്തിനു വേണ്ടി ജോലിയെടുക്കുന്ന എല്ലാവരും കാവർക്കാരാണ് എന്ന് അർത്ഥം വരുന്ന വിധത്തിൽ പ്രസ്തുത പ്രയോഗത്തെ മാറ്റിയെടുക്കുകയായിരുന്നു മോദിയുടെ ലക്ഷ്യം. ഇങ്ങനെ സംഭവിച്ചാൽ കാവൽക്കാരൻ കള്ളനാണ് എന്ന് പറയാൻ രാഹുലിന് കഴിയില്ലെന്ന് മോദിയുടെ പ്രചാരണ സംഘം സങ്കൽപ്പിച്ചു. വീഡിയോകളും പ്രത്യേക പോസ്റ്ററുകളുമായി ഈ ഹാഷ്ടാഗ് ആഗോള ട്രെൻഡാക്കി മാറ്റി പ്രചാരണ സംഘം. എന്നാൽ ഇതിനിടെ ചില അബദ്ധങ്ങൾ പറ്റി. ഈ അബദ്ധങ്ങൾ ഇപ്പോൾ‌ സോഷ്യൽ മീഡിയയിൽ വൈറലാണ്.

 

#MainBhiChowkidar എന്ന ഹാഷ്ടാഗ് ഉപയോഗിക്കുന്നവർക്ക് മോദിയുടെ ട്വിറ്റർ ഹാൻഡിലിൽ നിന്ന് പേര് പരാമർശിച്ചുള്ള ട്വീറ്റുകൾ വരുന്നുണ്ടായിരുന്നു. നീരവ് മോദി എന്ന പേരുള്ള ഒരു ഹാൻഡിലും ഈ ഹാഷ്ടാഗ് ഉപയോഗിച്ചു. ഉടൻ വന്നു #MainBhiChowkidar പ്രചാരണത്തിൽ പങ്കെടുക്കുന്നതിൽ നീരവ് മോദിക്ക് നന്ദി അറിയിച്ചുള്ള മോദിയുടെ ട്വീറ്റ്.

മണ്ടത്തരം പിണഞ്ഞത് തിരിച്ചറിഞ്ഞ മോദിയുടെ ട്വിറ്റർ ഹാൻഡില്‍ ഉടൻ തന്നെ ഈ ട്വീറ്റ് ഡിലീറ്റ് ചെയ്തു. പക്ഷെ, വൈകിപ്പോയിരുന്നു. ഇതിനകം തന്നെ സ്ക്രീൻഷോട്ട് എടുത്തുവെച്ചിരുന്നു. ഈ സ്ക്രീൻ ഷോട്ടുകളാണ് ഇപ്പോൾ വൈറലാകുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍