UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അബോധമണ്ഡലത്തിൽ ഇടപെട്ട് മൃഗങ്ങളിൽ മനുഷ്യരുടെ ആന്തരികാവയവങ്ങൾ വളർത്തും; സോഫ്റ്റ്‌വെയർ ടെസ്റ്റ് ചെയ്തു: ആൾദൈവത്തിന്റെ അവകാശവാദങ്ങൾ

പശുക്കളെ സംസ്കൃതവും തമിഴും സംസാരിപ്പിക്കാനും തനിക്ക് കഴിയുമെന്നും നിത്യാനന്ദ പറഞ്ഞു.

മനുഷ്യർക്കുള്ള നിരവധി ആന്തരികാവയവങ്ങൾ ഇല്ലാത്ത കുരങ്ങൻമാരിലും മറ്റ് മൃഗങ്ങളിലും പ്രസ്തുത ആന്തരികാവയവങ്ങൾ വളർത്താൻ തനിക്ക് കഴിയുമെന്ന് ആൾദൈവം നിത്യാനന്ദയുടെ അവകാശവാദം. അവയുടെ അബോധമണ്ഡലത്തെ സ്വാധീനിച്ചാണ് താനിത് സാധിക്കുക. ശാസ്ത്രീയമായ മെഡിക്കൽ റിസർച്ചുകളിലൂടെ താനിത് സ്ഥാപിക്കുകയും ചെയ്യുമെന്ന് ആൾദൈവം പ്രഖ്യാപിച്ചു.

ഒരു സോഫ്റ്റ്‌വെയർ ഉപയോഗിച്ച് താൻ കഴിഞ്ഞ ദിവസം ഇപ്പറഞ്ഞതെല്ലാം ‘വെറുതെ’ ടെസ്റ്റ് ചെയ്തു നോക്കിയെന്നും ആൾദൈവം അവകാശപ്പെട്ടു. സംഭവം വൻ വിജയമായിരുന്നെന്നാണ് ഇയാൾ പറയുന്നത്.

ശ്രീമുരുകന്റെ അവതാരമാണ് താനെന്ന് അവകാശപ്പെട്ട് രംഗത്തു വന്നയാളാണ് നിത്യാനന്ദ. പിന്നീടിയാൾ ലൈംഗിക പീഡനക്കേസിലും പ്രതിയായി.

പശുക്കളെ സംസ്കൃതവും തമിഴും സംസാരിപ്പിക്കാനും തനിക്ക് കഴിയുമെന്നും നിത്യാനന്ദ പറഞ്ഞു. ഇതിനും അബോധമണ്ഡലത്തിൽ ഇടപെടൽ നടത്തുകയാണ് ചെയ്യുക. ഇങ്ങനെ ഒരു ഭാഷാ ശബ്ദനാളം സൃഷ്ടിച്ചു നൽകും. അങ്ങനെ മൃഗങ്ങൾ ഭാഷ സംസാരിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍