UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പിണറായി വിജയൻ മുഖ്യമന്ത്രിയായ ശേഷം കേരളത്തിൽ ദേശീയപാതാ വികസനത്തിന് വേഗം കൂടി: നിതിൻ ഗഡ്കരി

ഗഡ്കരി മാൻ ഓഫ് ദ ആക്ഷൻ ആണെന്ന് മറുപടിപ്രസംഗത്തിൽ പിണറായി പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. കേരളത്തിൽ ദേശീയപാതാ വികസനത്തിന് വേഗത കൂടിയത് പിണറായി വിജയൻ മുഖ്യമന്ത്രിയായതിനു ശേഷമാണെന്ന് ഗഡ്കരി പറഞ്ഞു.

ഗെയ്ൽ വാതക പൈപ്പ്‌ലൈനിനു വേണ്ടിയുള്ള ഭൂമുയേറ്റെടുക്കൽ പൂർത്തിയായതായി ഗഡ്കരി ചൂണ്ടിക്കാട്ടി. മികച്ച സഹകരണമാണ് മുഖ്യമന്ത്രിയിൽ നിന്നുണ്ടായിട്ടുള്ളത്.

തലശ്ശേരി-മാഹി ബൈപ്പാസ് ഉൾപ്പെടെ മൂന്ന് പദ്ധതികളുടെ ശിലാസ്ഥാപനം നടത്തി സംസാരിക്കുകയായിരുന്നു നിതിൻ ഗഡ്കരി. പ്രളയത്തിൽ തകർന്ന റോഡുകൾ പുനർനിർമിക്കുന്നതിനായി 450 കോടി രൂപ അനുവദിച്ചതായും ഗഡ്കരി പറഞ്ഞു. നേരത്തെ 250 കോടി രൂപ അനുവദിച്ചിരുന്നു.

ഗഡ്കരി മാൻ ഓഫ് ദ ആക്ഷൻ ആണെന്ന് മറുപടിപ്രസംഗത്തിൽ പിണറായി പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍