UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സംവരണം കിട്ടിയാലും തൊഴിലെവിടെ? മറാത്ത സംവരണ പ്രക്ഷോഭകരോട് നിതിൻ ഗഡ്കരി

സംവരണം ഒരു സാമൂഹ്യ-സാമ്പത്തിക വിചാരം ആവശ്യമായ കാര്യമാണെന്ന് ഗഡ്കരി പറഞ്ഞു.

മറാത്ത സംവരണവാദികൾക്ക് അനുകൂലമായി സർക്കാർ തീരുമാനമെടുത്താലും അവർക്ക് നൽകാൻ തൊഴിലെവിടെയെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. രാജ്യത്ത് തൊഴിലവസരങ്ങൾ ചുരുങ്ങിക്കൊണ്ടിരിക്കുകയാണെന്നും സംവരണ പ്രക്ഷോഭം കൊണ്ട് ആർക്കും ജോലി കിട്ടാൻ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിൽ ദിവസങ്ങളായി തുടരുന്ന മറാത്ത സംവരണ പ്രക്ഷോഭത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാവരും പിന്നാക്കക്കാരാകാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്ന് ഗഡ്കരി പറഞ്ഞു. പിന്നാക്കാവസ്ഥ ഒരു രാഷ്ട്രീയ താൽപര്യമായി മാറിയിരിക്കുകയാണ്. ബിഹാറിലും ഉത്തർപ്രദേശിലും ബ്രാഹ്മണർ രാഷ്ട്രീയമായി കരുത്തരാണ്. രാഷ്ട്രീയത്തെ നിയന്ത്രിക്കുന്നത് അവരാണ്. അവരും അവകാശപ്പെടുന്നത് തങ്ങൾ പിന്നാക്കക്കാരാണ് എന്നാണ്.

സംവരണം ഒരു സാമൂഹ്യ-സാമ്പത്തിക വിചാരം ആവശ്യമായ കാര്യമാണെന്ന് ഗഡ്കരി പറഞ്ഞു. അതിനെ രാഷ്ട്രീയവൽക്കരിക്കാൻ ശ്രമിക്കരുത്.

ഗഡ്കരിയുടെ പ്രസ്താവനയെ സാമ്പത്തികസംവരണം വേണമെന്ന വാദമായി ചിത്രീകരിക്കാൻ ഇതിനിടെ ശ്രമം നടന്നു. ഗഡ്കരി ഇതിനെ നിഷേധിച്ച് രംഗത്തെത്തി. ജാതിയല്ല, സാമ്പത്തിക പരിതസ്ഥിതിയാണ് സംവരണത്തിന് മാനദണ്ഡമാകേണ്ടതെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

മറാത്ത സംവരണ പ്രക്ഷോഭകരോട് ചർച്ച നടത്തി പ്രശ്നം പരിഹരിക്കാൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ശ്രമിച്ചു വരികയാണെന്നും സംസ്ഥാനത്ത് സമാധാനം പുലരണമെന്നും അദ്ദേഹം പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍