UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കേരളത്തിലെ ഒരു ഡാമിനും ഒരപകടവും സംഭവിച്ചിട്ടില്ല; വ്യാജപ്രചാരണം നടത്തിയവർ പ്രശ്നങ്ങളൊഴിഞ്ഞാൽ‌ കുടുങ്ങും

മുല്ലപ്പെരിയാർ ഡാം തകർന്നെന്ന് പ്രചരിപ്പിച്ചവർ കുടുങ്ങും.

കേരളത്തിൽ മുല്ലപ്പെരിയാറിനോ മറ്റേതെങ്കിലും ഡാമുകള്‍ക്കോ യാതൊരു തകരാറും സംഭവിച്ചിട്ടില്ലെന്നും മറിച്ചുള്ള പ്രചാരണങ്ങൾ വ്യാജമാണെന്നും മന്ത്രി എംഎം മണി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. മുല്ലപ്പെരിയാർ ഡാം പൊട്ടിയെന്ന് വ്യാജപ്രചാരണം നടക്കുന്നതിനിടെയാണ് എംഎം മണിയുടെ പ്രതികരണം.

രക്ഷാപ്രവർത്തനങ്ങൾക്ക് വിഘാതം സൃഷ്ടിക്കുന്ന തരത്തിൽ വിവിധ കേന്ദ്രങ്ങളിൽ നിന്ന് വ്യാജ പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. പലരും ഈ പ്രചാരണങ്ങൾ വിശ്വസിക്കുകയും സോഷ്യൽ മീഡിയയിൽ പ്രചാരണത്തിൽ പങ്കുചേരുകയും ചെയ്യുന്നു. ഇത് ജനങ്ങളെ പരിഭ്രാന്തരാക്കുന്നതിനും കൂടുതൽ അപകടങ്ങളുണ്ടാകുന്നതിനും കാരണമാകുന്നുണ്ട്.

വ്യാജപ്രചാരണങ്ങൾ നടത്തുന്നവർ കുടുങ്ങുമെന്ന അറിയിപ്പും മന്ത്രി എംഎം മണി നടത്തി. ദുരന്തത്തിൽ നിന്നും കരകയറാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനു ശേഷം കുറ്റക്കാർക്കെതിരെ നടപടി വരുമെന്ന് മന്ത്രി അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍